konnivartha.com: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ലെപ്റ്റോസ്പൈറ വിഭാഗത്തില്‍പെട്ട ബാക്ടീരിയ വഴിയാണ് എലിപ്പനി ഉണ്ടാക്കുന്നത് . കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന് എന്നിവയും കന്നുകാലികളും മറ്റ് മൃഗങ്ങളും ഇതിന്റെ രോഗവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അത് കലര്‍ന്ന മണ്ണോ ,വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത് . ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍, മലിനജല സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മലിനമായ തോടുകളിലും ജലാശയങ്ങളിലും മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ തുടങ്ങിയവരില്‍ രോഗ സാധ്യത കൂടുതലാണ്. മലിനജലത്തില്‍ നിന്നും ശരീരത്തിലെ ചെറിയ മുറിവുകളില്‍ കുടിയോ, കണ്ണ്, മൂക്ക്, വായ എന്നിവ വഴിയോ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളായ…
Read More