konnivartha.com : മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില് പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ് പ്ലാവിളയില് കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്ത്തുന്നു .’ നന്മകളുടെയും സ്നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്നേഹ വാത്സല്യങ്ങളില് ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്ക്കുന്ന കഥാനായകന്. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര് മായുന്നില്ല. അവന്റെ മഴയോര്മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്റെ നേര് വഴിയാണ് കാണിച്ചു തരുന്നത് .…
Read Moreടാഗ്: praveen plavilayil
ബ്ലോക്ക് മെമ്പര് ഇടപെട്ടു : മണ്ണീറയിലെ ബി എസ് എന് എല് കവറേജ് വിഷയത്തില് പരിഹാരമാകുന്നു
കോന്നി വാര്ത്ത ഡോട്ട് കോം : തണ്ണിത്തോട് പഞ്ചായത്തിൽ മണ്ണീറ ഉൾപ്പെടുന്ന പ്രദേശത്ത് ബി എസ് എന് എല് മൊബൈല് ടവര് കവറേജുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പരിഹാരമാകുന്നു . കോന്നി അതുമ്പുംകുളം ബ്ലോക്ക് മെമ്പര് പ്രവീണ് പ്ലാവിളയില് എം പി ആന്റോ ആന്റണിയുടെ ശ്രദ്ധയില് വിഷയം കൊണ്ടുവരികയും എം പിയുടെ നിര്ദ്ദേശപ്രകാരം ബി എസ് എന് എല് ജി എം നേതൃത്വത്തില് പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമം തുടങ്ങി . മണ്ണീറ ഉള്പ്പെടുന്ന വനാന്തര ഗ്രാമത്തില് മൊബൈല് കവറേജ് കുറവായതിനാല് കുട്ടികള്ക്ക് ഓണ്ലൈന് പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടാതെ വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ ടവറിന്റെ പ്രവർത്തനവും നിലയ്ക്കുന്നു. ജനറേറ്റർ സംവിധാനം കൂടി ഉൾപ്പെടുത്തിയാൽ ഈ വിഷയത്തിന് പരിഹാരമാകും എന്ന് ബ്ലോക്ക് മെമ്പര് ചൂണ്ടി കാണിച്ചതിന്റെ അടിസ്ഥാനത്തില് ഉടന് തന്നെ പരിഹാരമാകുമെന്ന് ബി എസ് എന് എല്…
Read More