ബ്ലോക്ക് മെമ്പര്‍ ഇടപെട്ടു : മണ്ണീറയിലെ ബി എസ് എന്‍ എല്‍ കവറേജ് വിഷയത്തില്‍ പരിഹാരമാകുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് പഞ്ചായത്തിൽ മണ്ണീറ ഉൾപ്പെടുന്ന പ്രദേശത്ത് ബി എസ് എന്‍ എല്‍ മൊബൈല്‍ ടവര്‍ കവറേജുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പരിഹാരമാകുന്നു . കോന്നി അതുമ്പുംകുളം ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ പ്ലാവിളയില്‍ എം പി ആന്‍റോ ആന്‍റണിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും എം പിയുടെ നിര്‍ദ്ദേശപ്രകാരം ബി എസ് എന്‍ എല്‍ ജി എം നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമം തുടങ്ങി .

മണ്ണീറ ഉള്‍പ്പെടുന്ന വനാന്തര ഗ്രാമത്തില്‍ മൊബൈല്‍ കവറേജ് കുറവായതിനാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടാതെ വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ ടവറിന്‍റെ പ്രവർത്തനവും നിലയ്ക്കുന്നു. ജനറേറ്റർ സംവിധാനം കൂടി ഉൾപ്പെടുത്തിയാൽ ഈ വിഷയത്തിന് പരിഹാരമാകും എന്ന് ബ്ലോക്ക് മെമ്പര്‍ ചൂണ്ടി കാണിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പരിഹാരമാകുമെന്ന് ബി എസ് എന്‍ എല്‍ ഉറപ്പ് നല്‍കി . നിലവില്‍ ഉള്ള ജനറേറ്റര്‍ അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കുവാന്‍ നടപടി സ്വീകരിച്ചു വരുന്നു .

error: Content is protected !!