പ്രമാടം വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ആധുനീക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണം വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന മേഖല വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണെന്നും കേരളത്തില്‍ 12 ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നത് എന്നും ജനങ്ങളുടെ ജീവിതവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന മേഖലയാണ് മൃഗസംരക്ഷണ മേഖലയെന്നും മന്ത്രി കെ.രാജു പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിതമാര്‍ഗമായാണ് കേരളത്തില്‍ മൃഗസംരക്ഷണ പരിപാലനം നടത്തിവരുന്നത്. കോവിഡ് മഹാമാരിയെത്തുര്‍ന്ന് ഭക്ഷ്യക്ഷാമം അനുഭവപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുഭിക്ഷാപദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ ക്ഷീര മേഖലക്ക് 218 കോടി രൂപയുടെ പദ്ധതികളാണു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുരയിട കൃഷിക്ക് പ്രാധാന്യം നല്‍കി ഭക്ഷ്യ വസ്തുക്കള്‍ സ്വയം നിര്‍മ്മിക്കാന്‍ നമുക്ക് കഴിയണമെന്നും ഭക്ഷ്യ സുഭിക്ഷാപദ്ധതിയുടെ ഭാഗമായി കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. പാല്‍, മുട്ട, മാംസം, പച്ചക്കറി എന്നിവയുടെ ഉത്പാദനവും അവയുടെ…
Read More