പ്രമാടം ഗ്രാമപഞ്ചായത്ത്:കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

  konnivartha.com:പ്രമാടം ഗ്രാമപഞ്ചായത്ത് വിദ്യാഗ്രാമം പദ്ധതിയുടെ ഭാഗമായി എല്‍ .പി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കായിക ഉപകരണങ്ങളുടെ വിതരാണോദ്ഘാടനം പ്രസിഡന്റ് എന്‍ നവനീത് മല്ലശ്ശേരി ജി ഡബ്ല്യു. എല്‍.പി സ്‌കൂളില്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സി ബാബു അധ്യക്ഷയായി. ചിത്രകല, സംഗീതം എന്നിവയ്ക്കായി രണ്ട് കലാ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗമായ അമൃത സജയന്‍, എം കെ മനോജ്, ആനന്ദവല്ലിയമ്മ, നിഖില്‍ ചെറിയാന്‍, തങ്കമണി ടീച്ചര്‍, വാഴവിള അച്യുതന്‍ നായര്‍, സ്‌കൂള്‍ എച്ച്. എം ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More