പ്രമാടം ഗ്രാമപഞ്ചായത്ത്: വീട്ടുവളപ്പിലെ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

  KONNIVARTHA.COM : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള വീട്ടുവളപ്പിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നിവയിലേക്ക് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും ഫിഷറീസ് വകുപ്പില്‍ നിന്നും അര്‍ഹമായ സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 നു മുന്‍പ് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2242215.

Read More