പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ കേവലം കെട്ടിടങ്ങളല്ല, നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ്. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചു. കുട്ടികള്‍ക്ക് മാതൃഭാഷയുടെ അടിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മലയാളം അക്ഷരമാലയും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയുടെ ആമുഖവും പാഠപുസ്തകങ്ങളുടെ ഭാഗമാക്കി. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. കുട്ടികളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചത്. ഗോത്രവര്‍ഗ കലാരൂപങ്ങള്‍ കലോത്സവത്തിന്റെ ഭാഗമാക്കിയതിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ തനത് കലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. സ്‌കൂള്‍…
Read More