പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : കേസ് സി ബി ഐയ്ക്ക് കൈമാറി ഉത്തരവ് ഇറങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി ബി ഐയ്ക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി . നിക്ഷേപകര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് നടപടി . 2000 കോടി രൂപയുടെ തട്ടിപ്പ് കേരള പോലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ല എന്നാണ് നിക്ഷേപകരുടെ വാദം . സി ബി ഐയ്ക്ക് കേസ് കൈമാറുവാന്‍ തടസം ഇല്ലെന്നു കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു . സി ബി ഐയ്ക്കു കേസ്സ് കൈമാറിക്കൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് ഗസറ്റ് വിജ്ഞ്ജാപനം ഇറക്കി  .സി ബി ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ കേസുകള്‍ അന്വേഷിക്കും .     എല്ലാ പരാതിയിലും അന്വേഷണം ഉണ്ടാകും . പോപ്പുലര്‍ ഉടമകളുടെ എല്ലാ ആസ്തി സംബന്ധിച്ചും സി ബി ഐ…

Read More