പോപ്പുലര്‍ ഫിനാന്‍സ് : പത്തനംതിട്ട ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിന് എതിരെ നിക്ഷേപക കൂട്ടായ്മ

പോപ്പുലര്‍ ഫിനാന്‍സ് : പത്തനംതിട്ട ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിന് എതിരെ നിക്ഷേപക കൂട്ടായ്മ കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ) കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ തയാറാകണം എന്ന് നിക്ഷേപക കൂട്ടായ്മയുടെ സംഘടനാ പ്രസിഡന്‍റ് സി എസ് നായര്‍ ആവശ്യപ്പെട്ടു . നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഉള്ള അതാതു തഹസില്‍ദാരുടെ ഓഫീസില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ അറിയിക്കണം എന്നാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് . മറ്റു എല്ലാ ജില്ലയിലും കലക്ട്രേറ്റ്‌ കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പ് ഡസ്ക് മുഖേനയാണ് നിക്ഷേപകരുടെ വിവരം നിക്ഷേപക കൂട്ടായ്മയിലൂടെ ശേഖരിച്ചത് . പത്തനംതിട്ട ജില്ലാ കളക്ടറുമായി നിക്ഷേപക കൂട്ടായ്മ സംഘടന ഭാരവാഹികള്‍ കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചിരുന്നു .…

Read More