കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും സംഘടിച്ചു . പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ച് നേടിയ പണവും സ്വത്തുക്കളും കണ്ടു കെട്ടി ഇടക്കാലാശ്വാസമായി നിക്ഷേപകര്‍ക്ക് നല്‍കണം എന്നാണ് പ്രധാന ആവശ്യം . കേസ്സ് ഏറ്റെടുത്ത സി ബി ഐയുടെ അന്വേഷണത്തില്‍ പുരോഗതിയില്ല . മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടി നിക്ഷേപകര്‍ക്ക് അനുകൂലമായി നടപടി ഉണ്ടാകണം എന്നാണ് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ ആവശ്യം . സംസ്ഥാനത്തെ നൂറുകണക്കിന് നിക്ഷേപകര്‍ സെക്രട്ടറിയേറ്റിലേക്ക്നടന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും ഉപവാസസമരത്തിലും പങ്കെടുത്തു . 2000 കോടിയിലേറെ രൂപയുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് കേസ്സ് സി ബി ഐ ഏറ്റെടുത്തു എങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ല . പോലീസ് കണ്ടെത്തിയ…
Read More