KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ പ്രമുഖമായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്വകാര്യ സ്ഥാപനം ഉടമകളുടെ തട്ടിപ്പ് മൂലം തകര്‍ന്നു നാമാവിശേഷമായി . ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് നിക്ഷേപക തുക അടിച്ചു മാറ്റി സുഖമായി കഴിയാന്‍ തന്ത്രം മെനഞ്ഞ ഉടമകളായ അഞ്ചു പ്രതികള്‍ ഇന്ന് നിയമ നടപടികള്‍ നേരിടുന്നു . ഒരു ലക്ഷം മുതല്‍ കോടികള്‍ വരെ നിക്ഷേപമായി നല്‍കി മാസം തോറും പലിശ വാങ്ങിയിരുന്ന നിക്ഷേപകര്‍ ഒരു വര്‍ഷത്തിലേറെയായി കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആണ് .കോടികള്‍ ആസ്തി ഇപ്പോഴും ഉള്ള നിക്ഷേപകരില്‍ ചിലര്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നു . അവര്‍ പോലീസില്‍ ഇന്നേ വരെ പരാതി കൊടുത്തില്ല . പശുവിനെ കറന്നു പാല് വിറ്റ തുച്ഛമായ തുകകള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചവര്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാസം…
Read More