മലയാലപ്പുഴ പൊങ്കാല : ഓട്ടോ തൊഴിലാളികളുടെ നിവേദ്യ സമര്‍പ്പണം

konnivartha.com: മലയാലപ്പുഴ ദേവീ ക്ഷേത്രവും ഇവിടെ ഉള്ള പൊങ്കാല സമര്‍പ്പണവും അതി പ്രശസ്തം . മലയാലപ്പുഴ അമ്പലത്തിന് മുന്നിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് മലയാലപ്പുഴ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . ഓട്ടോ സ്റ്റാന്റ് തുടങ്ങിയ കാലം മുതല്‍ മലയാലപ്പുഴ അമ്മയ്ക്ക് ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് ഒരുക്കുന്ന പൊങ്കാല വേറിട്ട ഭക്തിയുടെ കാഴ്ചയാണ് . എല്ലാ ഓട്ടോ തൊഴിലാളികളും ചേര്‍ന്ന്  മലയാലപ്പുഴ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്നത് മനസ്സ് അര്‍പ്പിച്ചാണ് . പൊങ്കാല അടുപ്പ് കൂട്ടുന്നത്‌ മുതല്‍ നിവേദ്യം ദേവി ജീവിതയില്‍ എഴുന്നള്ളി സ്വീകരിക്കുന്നത് വരെയുള്ള മുഹൂര്‍ത്തം എല്ലാവരും ഒന്ന് ചേര്‍ന്നാണ് നടത്തുന്നത് .      

Read More

കല്ലേലി ആദിത്യ പൊങ്കാല കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇന്ന് ( 2025 ഫെബ്രുവരി 23)

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും 2025 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . കല്ലേലി ആദിത്യ പൊങ്കാല ഏപ്രില്‍ 23 ന് ഭക്തജനങ്ങള്‍ സമര്‍പ്പിക്കും . ആദിത്യ പൊങ്കാലയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം 2025 ഫെബ്രുവരി 23 ഞായര്‍ രാവിലെ പത്തു മണിയ്ക്ക് കാവ് പ്രസിഡന്‍റ് അഡ്വ . സി വി ശാന്ത കുമാറിന്‍റെ അധ്യക്ഷതയില്‍ അടൂര്‍ ഡി വൈ എസ് പി സന്തോഷ്‌ കുമാര്‍ .ജി തിരു സന്നിധിയില്‍ നിര്‍വ്വഹിക്കും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു  

Read More

മകരപൊങ്കാല:കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രം

konnivartha.com: കൊടുമൺ കിഴക്ക് ശ്രീ ഗിരിദേവൻ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവവും പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടന്ന മകരപൊങ്കാലയുടെ ഭദ്രദീപം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി ശ്രീ സലിംകുമാർ കല്ലേലി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം അധ്യക്ഷന്‍ പ്രശാന്ത് , സെക്രട്ടറി ബിനു ഗോപി , ഉത്സവ കമ്മറ്റി കണ്‍വീനര്‍മാരായ പ്രദീപ്‌ കുമാര്‍ , അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി .ഫെബ്രുവരി 9 ന് നവകം ,കലശ പൂജ ,കാവില്‍ നൂറും പാലും സമൂഹ സദ്യ തുടര്‍ന്ന് നാല് മണിയ്ക്ക് മലക്കോടി എഴുന്നള്ളത്ത് രാത്രി പത്തിന് ഭക്തിഗാനസുധ .ഫെബ്രുവരി പത്തിന് രാവിലെ 9.30 ന് പടേനി ,11 ന് അന്നദാനം എന്നിവ നടക്കും .

Read More

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല : ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടം

  konnivartha.com: മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാധ്യതയും, കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാഹചര്യവും കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഉത്സവനഗരിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ആംബുലന്‍സ് സൗകര്യം ഒരുക്കണം. എഴുന്നെള്ളിക്കുന്ന ആനകളുടെ ഫിറ്റ്നെസ്, ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, അവശ്യമരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ആനകളുടെ എഴുന്നെള്ളത്ത് നടത്തുന്നത് സുരക്ഷിതമായിട്ടാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെയും വകുപ്പുകളുടെ ഏകോപനചുമതല കോന്നി തഹസില്‍ദാരേയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. പൊലീസിന്റെ നേതൃത്വത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. പൊങ്കാലദിവസമുള്ള പാര്‍ക്കിംഗ് സ്ഥലം…

Read More

ആറ്റുകാൽ പൊങ്കാല :പ്രത്യേക മെഡിക്കൽ ടീം: മന്ത്രി വീണാ ജോർജ്

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊങ്കാല ദിവസത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ 5 മണി മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതാണ്.   ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖാന്തിരമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ആംബുലൻസ് എന്നിവ ഉൾപ്പെടെ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം…

Read More

ആറ്റുകാൽ പൊങ്കാലക്ക് ഒരുക്കങ്ങൾ പൂർത്തിയായി

* പൊങ്കാലയുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ ഉത്സവങ്ങളിൽ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമായിരിക്കണമെന്ന് മന്ത്രി ശിവൻകുട്ടി അഭ്യർഥിച്ചു. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാനാകില്ല. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്‌പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം സബ്കളക്ടർ അശ്വതി ശ്രീനിവാസിനാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ/ശുചീകരണ നടപടികൾ എന്നിവയുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ജില്ലാ കളക്ടർ മുഖേന സമർപ്പിക്കണം. ഇതിന്റെ തുടർനടപടിക്ക് ധനകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ വകുപ്പിൽ…

Read More

പത്താമുദയ മഹോത്സവം : കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും ദ്രാവിഡ കലകളും കൊട്ടികയറും

  പത്തനംതിട്ട : 999 മലകള്‍ക്ക് മൂല സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂല സ്ഥാനം ) പത്താമുദയ മഹോത്സവം ഏപ്രില്‍ 23 നു ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായി കല്ലേലി അപ്പൂപ്പന്‍റെ ജന്മ ദിനമായി ആഘോഷിക്കുന്നു .   ഏപ്രില്‍ 14 നു തുടക്കം കുറിച്ച ഉത്സവ ദിനം പത്ത് നാള്‍ നീണ്ടു നില്‍ക്കും . ആചാരം കൊണ്ടും പഴമ കൊണ്ടും പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കുന്ന ഏക കാവാണ്‌ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .   ഒന്‍പതാം തിരു ഉത്സവ ദിനമായ ഏപ്രില്‍ 22 നു രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി…

Read More