മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ദിനാചരണം 11 ന്

  konnivartha.com: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 11 ന് വൈകിട്ട് അഞ്ചിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സസ്ഥാന മലിനീകരണ നിയന്ത്രണ പുരസ്കാരങ്ങൾ അദ്ദേഹം വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ഓൺലൈൻ വെഹിക്കിൾ ട്രാക്കിങ് വെബ് പോർട്ടൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബോർഡിന്റെ വാർത്താപത്രികയായ പരിസ്ഥിതി വാർത്തയുടെ പരിസ്ഥിതിദിനപ്പതിപ്പിന്റെ പ്രകാശനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിക്കും. ബോർഡിന്റെ ഇന്റഗ്രേറ്റഡ് വെബ് പോർട്ടൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, എം. വിൻസന്റ് എന്നിവർ പങ്കെടുക്കും. ബോർഡ് തയ്യാറാക്കിയ ജല-വായു ഗുണനിലാവര ഡയറക്ടറിയുടെ പ്രകാശനം തദ്ദേശ സ്വയംഭരണം,…

Read More