കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമവിരുദ്ധമായി മദ്യ നിര്‍മാണവും ലഹരി വസ്തുക്കളുടെ വിപണനവും നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയില്‍ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ്) വ്യാപകമായി നടത്തിയ റെയ്ഡില്‍ മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആയിരം ലിറ്ററോളം കോട പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ വാറ്റുപകരണങ്ങളും, വില്പനക്കായി സൂക്ഷിച്ച വാറ്റുചാരായവും, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. ജില്ലയില്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയ്ഡുകള്‍ ശക്തിപ്പെടുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. കോവിഡ് രോഗവ്യാപനം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഡാന്‍സാഫ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തി വ്യാപകമായി റെയ്ഡുകള്‍ നടന്നുവരികയാണ്. വ്യാജ വാറ്റിലൂടെ അനധികൃതമായി ചാരായം നിര്‍മിച്ച് വിപണനം നടത്തുകയും, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും, നിരോധിത പുകയില ഉത്പന്നങ്ങളും കടത്തി വില്പന നടത്തുകയും ചെയ്യുന്നവരെ പിടികൂടാന്‍ റെയ്ഡുകള്‍…
Read More