konnivartha.com : സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് നടപടി ശക്തമാക്കി. ജില്ലാ തലത്തില്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരുടെ സംഘവും, പോലീസ് സ്റ്റേഷന്‍ തലത്തില്‍ ഒരു എസ് ഐ, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘവും പ്രവര്‍ത്തിച്ചുവരുന്നു. ഗൂണ്ടകളെയും സാമൂഹിക വിരുദ്ധരെയും, ലഹരിമരുന്ന്, സ്വര്‍ണം, ഹവാലാ തുടങ്ങിയവ കടത്തുന്നവരെയും കണ്ടെത്താന്‍ നടപടി സ്വീകരിച്ചുവരുന്നു. ക്രിമിനലുകളുടെ വരുമാന സ്രോതസ്സുകളും, സമ്പത്തും അന്വേഷിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും കണ്ടെത്തും. എല്ലാത്തരം മാഫിയ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ശക്തമായ നടപടികള്‍…
Read More