അടിയന്തര ആവശ്യങ്ങള്ക്കും സേവനങ്ങള്ക്കും പോലീസ് സൗകര്യങ്ങള് പ്രയോജനപ്പെടുത്താം കോന്നി വാര്ത്ത ഡോട്ട് കോം : അടിയന്തര ആവശ്യങ്ങള്ക്കും സേവനങ്ങള്ക്കുമായി പോലീസ് സൗകര്യങ്ങള് പൊതുജനങ്ങള്ക്ക് പ്രയോജനപ്പെടുത്താം. മാധ്യമപ്രവര്ത്തകര്ക്ക് ജില്ലവിട്ടുള്ള യാത്രകള്ക്കും പോലീസ് പാസ് വേണ്ടതില്ല. സ്ഥാപനം നല്കുന്ന ഔദ്യോഗിക തിരിച്ചറിയല് കാര്ഡ്, പ്രസ് അക്രഡിറ്റേഷന് കാര്ഡ്, പ്രസ് ക്ലബ് നല്കുന്ന തിരിച്ചറിയല് കാര്ഡ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് എല്ലാ പോലീസുദ്യോഗാരെയും അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയതുമുതല് ഈമാസം 18 വരെ ജില്ലയില് കോവിഡ് പ്രോട്ടോകോള് ലംഘനങ്ങള്ക്ക് എടുത്തത് ആകെ 27874 കേസുകളാണ്. ആകെ പ്രതികള് 32389. ആകെ അറസ്റ്റ് 29054. ഈ കാലയളവില് 14766 വാഹനങ്ങള് പിടിച്ചെടുത്ത് നിയമ നടപടികള് സ്വീകരിച്ചു. ലോക്ക് ഡൗണില് ചൊവാഴ്ച വരെ രജിസ്റ്റര് ചെയ്ത കോവിഡ് പ്രോട്ടോകോള് ലംഘന കേസുകള് 836 ആണ്. ആകെ 920…
Read More