പത്തനംതിട്ട : അനധികൃതമായി ഭൂമി ഖനനം ചെയ്ത് മണ്ണു കടത്തുന്ന സംഘങ്ങൾക്കെതിരെ പോലിസ് നടപടി ശക്തം. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ അടൂർ പോലീസ് എഴു ടിപ്പർ ലോറികളും ഒരു ജെസിബിയും പിടിച്ചെടുത്തു. അടൂർ പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലും, പുലർച്ചയും ആയി ഓപ്പറേഷൻ നടന്നത്. അനധികൃത പച്ചമണ്ണ് ഖനനം വ്യാപകമാകുന്നത് സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിലാണ് വാഹനങ്ങൾ. പിടിച്ചെടുത്തത്. പള്ളിക്കൽ, പഴകുളം മേഖലകളിലാണ് വലിയതോതിൽ അനധികൃത മണ്ണ്ഖനനം നടക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാഹനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ചും, അനധികൃത പച്ചമണ്ണ് ഖനനം സംബന്ധിച്ചുമുള്ള റിപ്പോർട്ട് ജിയോളജി വകുപ്പിനും, ജില്ലാ…
Read More