പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ്

പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ് ക്രിമിനല്‍ കേസ് പ്രതികള്‍ക്കെതിരെയും, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയും ജില്ലയില്‍ പോലീസ് നടപടി ഇന്നലെയും തുടര്‍ന്നു. പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി ഉള്‍പ്പെടെ ഇന്നലെ 20 പേര്‍ അറസ്റ്റിലായി. മുന്‍കരുതല്‍ അറസ്റ്റിന് ഏഴ്  പോലീസ് സ്റ്റേഷനുകളിലായി 10 പേര്‍ വിധേയരായി. വ്യാപകമായ പോലീസ് നടപടികളും മറ്റും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസിനെ ഉപദ്രവിച്ച കേസില്‍ ഒരാള്‍ പിടിയില്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിലുവിനെ മര്‍ദിച്ച കേസിലെ പ്രതി കുമ്പനാട് നൂറുപറയില്‍ അലക്‌സ് പീറ്റര്‍ (22) അറസ്റ്റിലായി. കഴിഞ്ഞദിവസം വെട്ടുകത്തിയെടുത്ത് അയല്‍വാസികള്‍ക്ക് നേരെ അക്രമാസക്തനായപ്പോള്‍, സ്ഥലത്തെത്തിയ പോലീസിനെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പോലീസ് സംഘത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റു. കഞ്ചാവ് ഉപയോഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കൂടാതെ ഒരാളെ…

Read More