പി.എം.ജി.എസ്.വൈ അവലോകന യോഗം ചേര്‍ന്നു

  konnivartha.com: പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) റോഡുകളിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സംബന്ധിച്ച തുടര്‍ അവലോകന യോഗം ചേര്‍ന്നു. ജല അതോററ്റിയുടെയും പി.എം.ജി.എസ്.വൈ ഉദ്യോഗസ്ഥരുടെയും ഏകോപനത്തില്‍ പി.എം.ജി.എസ്.വൈയുടെ റോഡുകളിലെ ജലജീവന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജലജീവന്‍ പ്രവൃത്തി പൂര്‍ത്തിയായ പറക്കോട് ബ്ലോക്കിലെ തട്ടാരുപടി കൊയ്പ്പള്ളിമല റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. പി.എം.ജി.എസ്.വൈയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന മറ്റ് റോഡുകളിലെ ജലജീവന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശേധന നടത്തുന്നതിനും യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിഐയു ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സജിത, ജലഅതോററ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More