പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിസരത്ത് ശ്രീ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ രാവിലെ ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. 1850 കിലോഗ്രാം വെങ്കലം (ഗണ്‍മെറ്റല്‍) ഉപയോഗിച്ചാണ് ഏകദേശം 9.5 അടി ഉയരമുള്ള ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. രാവിലെ ഏകദേശം 11.30ന് പ്രധാനമന്ത്രി പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൂനെയിലെ നഗര ചലനാത്മകതയ്ക്ക് ലോകോത്തര പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ ശിലാസ്ഥാപനവും 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രി തന്നെയാണ് നിര്‍വഹിച്ചത്. മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍…

Read More