പ്രധാന മൂന്ന് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു

  ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ മൂന്ന് സുപ്രധാനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് 16 മണിക്കുര്‍ വൈദ്യുതി നല്‍കുന്ന കിസാന്‍ സൂര്യോദയ യോജനയ്ക്ക് ശ്രീ മോദി സമാരംഭം കുറിച്ചു. യു.എന്‍. മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ചിനോടനുബന്ധിച്ചുള്ള പീഡിയാട്രിക് ഹാര്‍ട്ട് ആശുപത്രിയും അഹമ്മദാബാബിലെ അഹമ്മദബാദ് സിവില്‍ ആശുപത്രിയില്‍ ടെലി കാര്‍ഡിയോളജിക്ക് വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗിരിനറിലെ റോപ്പ്‌വേയും ഈ അവസരത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.   എപ്പോഴും സാധാരണമനുഷ്യന്റെ സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും അനുകരണീയമായ മാതൃകയാണ് ഗുജറാത്തെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സുജലാം സുഫലാം, സൗനി പദ്ധതിക്കള്‍ക്ക് ശേഷം കിസാന്‍ സൂര്യോദയ യോജനയിലൂടെ ഗുജറാത്തിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഗുജറാത്ത് ഒരു നാഴിക്കല്ലിട്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി മേഖലയില്‍ വര്‍ഷങ്ങളായി ഗുജറാത്ത് നടത്തിവരുന്ന പ്രവര്‍ത്തികളാണ് ഈ പദ്ധതിക്ക് ആധാരമെന്നും…

Read More