പ്രധാനമന്ത്രി കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു

പ്രധാനമന്ത്രി കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു ധീരജവാന്മാരുമായി ആശയവിനിമയം നടത്തി “വര്‍ഷങ്ങളായി, നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്” “ഭീകരത അവസാനിപ്പിക്കുന്ന ഉത്സവമാണു ദീപാവലി” “നാം ബഹുമാനിക്കുന്ന ഇന്ത്യ ഭൂമിശാസ്ത്രപരമായ പ്രദേശംമാത്രമല്ല; മറിച്ച്, ജീവസുറ്റ ചൈതന്യവും നമ്മുടെ അവബോധവും അനശ്വരമായ അസ്തിത്വവുമാണ്” “രാജ്യത്തിനകത്തുള്ള ശത്രുക്കള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ അതിര്‍ത്തിയില്‍ കവചമായി നില്‍ക്കുകയാണ്” “400ലധികം പ്രതിരോധ ഉപകരണങ്ങള്‍ ഇനി വിദേശത്തുനിന്നുവാങ്ങില്ലെന്നും ഇപ്പോള്‍ ഇന്ത്യയില്‍തന്നെ നിർമിക്കുമെന്നും തീരുമാനിച്ച നമ്മുടെ സായുധസേനയെ ഞാന്‍ അഭിനന്ദിക്കുന്നു” “പുതിയ വെല്ലുവിളികള്‍, പുതിയ രീതികള്‍, ദേശീയ പ്രതിരോധത്തിന്റെ മാറുന്ന ആവശ്യകതകള്‍ എന്നിവയ്ക്കനുസൃതമായി രാജ്യത്തിന്റെ സൈനികശക്തി ഞങ്ങള്‍ പരിപാലിക്കുന്നു”   സായുധസേനയ്‌ക്കൊപ്പം ദീപാവലിദിവസം ചെലവഴിക്കുന്ന പതിവുകാത്ത പ്രധാനമന്ത്രി ഈ ദീപാവലി കാര്‍ഗിലില്‍ സേനയ്‌ക്കൊപ്പം ആഘോഷിച്ചു. കാര്‍ഗിലിന്റെ മണ്ണിനോടുള്ള ആദരം എല്ലായ്പോഴും സായുധസേനയിലെ ധീരരായ പുത്രീപുത്രന്മാരിലേക്കു തന്നെ ആകര്‍ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം…

Read More