ശബരിമല തീര്‍ഥാടകര്‍ക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അധിക സൗകര്യം ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും പമ്പയിലും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലവിലെ സ്ഥിതിയില്‍ തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എല്ലാ ശുചിമുറികളും നിലയ്ക്കലില്‍ 250 ശുചിമുറികളും തുറന്നിട്ടുണ്ട്. ഇവിടെയുള്ള കണ്ടെയ്നര്‍, സ്ഥിരം ശുചിമുറികളില്‍ കുറിച്ചുകൂടി തുറക്കാനുണ്ട്. അവയില്‍ ഉപയോഗ്യമായവ 24 മണിക്കൂറിനുള്ളില്‍ സജ്ജമാക്കും. ഇവിടങ്ങളിലെ ശുചിമുറികള്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. ഇതിനായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ള കിയോസ്‌ക്കുകളുടെ പ്രവര്‍ത്തനവും തൃപ്തികരമാണ്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്കായുള്ള സ്പോട്ട് ബുക്കിംഗ് നിലയ്ക്കലും പന്തളത്തും സജ്ജമായിട്ടുണ്ട്. ആധാര്‍…
Read More