മാപ്പിള സംസ്കാര ചിത്രീകരണം എന്ന വിഷയത്തില്‍ റിസർച്ച് ഫെല്ലോഷിപ്പ് നേടി

  konnivartha.com: നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്ഡിസി – എൻഎഫ്എഐ) പൂനെയിൽ നിന്നും ” മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളിലൂടെയുള്ള മാപ്പിള സംസ്കാര ചിത്രീകരണം ( 1950 – 2020 ) ” എന്ന വിഷയത്തിൽ ഗോപകുമാർ പൂക്കോട്ടൂർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി . സാവിത്രി ഫുലെ പുനെ യൂണിവേഴ്സിറ്റി- കമ്മ്യൂണിക്കേഷൻ & ജേർണലിസം ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. മാധവി റെഡ്ഡിയുടെ കീഴിലായിരുന്നു ഗവേഷണം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുനൽവേലി ഫീൽഡ് പബ്ലിസിറ്റി ഓഫീസറാണ്.മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്.

Read More

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള വാരാഘോഷങ്ങൾക്ക് തുടക്കമായി

  konnivartha.com : കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സംയുക്തമായി രാജ്യാന്തരവനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിൽ നടത്തിയ പരിപാടിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  സ്പീച് ആൻഡ് ഹിയറിങ് സൈക്കോളജി വിഭാഗം മേധാവി ആൻ വർഗീസ് വിദ്യാർഥിനികൾക്ക് ബോധവൽക്കരണ  ക്ലാസ് എടുത്തു.    പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയിന്റ് ഡയറക്ടർ വി.പാർവതി വിവിധ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.   സെൻട്രൽ ബ്യൂറോ ഒാഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഒാഫിസർ ജൂണി ജേക്കബ്, കേന്ദ്രീയ വിദ്യാലയ പ്രധാന അധ്യാപകൻ ജ്യോതിമോഹൻ എന്നിവർ പ്രസംഗിച്ചു   പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടത്തിയ പരിപാടിയിൽ അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ജോട്ടില ശ്രീകുമാർ വിദ്യാർഥിനികൾക്ക് ക്ലാസെടുത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയിന്റ് ഡയറക്ടർ…

Read More

പിഐബി മാധ്യമ ശില്‍പശാല പത്തനംതിട്ടയില്‍ നടന്നു

    Konnivartha. Com: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്  കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട  പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്‍പശാല  സംഘടിപ്പിച്ചു.   ഓണ്‍ലൈന്‍ ചികിത്സാ സംവിധാനമായ ഇ-സഞ്ജീവനി  ഉള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്‍മെന്റ് ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കു വഹിക്കാനാകുമെന്ന്  ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ്   സജിത്ത് പരമേശ്വരന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് പിഐബിയില്‍ ഇന്റണ്‍ഷിപ്പ് സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി  ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍  വി പളനിച്ചാമി അറിയിച്ചു. പിഐബിയുടെ കൊച്ചി തിരുവനന്തപുരം ഓഫിസുകളിലാകും ഇതിന് അവസരം ഒരുക്കുക.  വ്യാജ വാര്‍ത്തകള്‍ക്കും പെയ്ഡ് ന്യൂസുകള്‍ക്കുമെതിരായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകളെ ഹൃദ്യമാക്കല്‍ എന്ന വിഷയത്തില്‍…

Read More

പിഐബി മാധ്യമ ശില്‍പശാല വ്യാഴാഴ്ച പത്തനംതിട്ടയില്‍

  Konnivartha. Com :കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല 2022, ആഗ്‌സ്ത് 4, വ്യാഴാഴ്ച ഹോട്ടല്‍ ഹേഡേ ഇന്‍ -ല്‍ നടക്കും. രാവിലെ 10.00 മണിക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ ശ്രീമതി. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. വി പളനിച്ചാമി അധ്യക്ഷത വഹിക്കും . പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ. സജിത്ത് പരമേശ്വരൻ ആശംസയർപ്പിക്കും. വിവിധ വിഷയങ്ങളില്‍ ന്യൂ ഇന്ത്യ എക്സ്പ്രസ് അസ്സോസിയേറ്റ് എഡിറ്റര്‍ ശ്രീ. ബി. ശ്രീജന്‍, മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോ ചീഫ് ശ്രീ. എസ്. ഡി. വേണുകുമാര്‍, തിരുവനന്തപുരം സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല എന്നിവര്‍…

Read More