സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു : ഡെപ്യൂട്ടി സ്പീക്കര്‍

konnivartha.com: സര്‍ക്കാരിന് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ സാധിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022 -23 പ്രകാരം ഏഴംകുളം ഗവ. എല്‍പി സ്‌കൂളിന് പുതുതായി നിര്‍മിച്ച രണ്ട് ക്ലാസ് മുറികളുടെയും ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളിലേക്ക് ഉള്ള കുട്ടികളുടെ കടന്ന് വരവിന്റെ എണ്ണം ഗണ്യമായി കൂടി. മാതാപിതാക്കള്‍ മത്സരിച്ച് ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്ന സ്ഥിതിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍. തുളസീധരന്‍പിള്ള,  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍, ബ്ലോക്ക് മെമ്പര്‍ എം. മഞ്ജു , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

Read More