ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. 2023-ലെ വിഷയം ‘ശുചിത്വം’, 2024-ലേത് ‘അതിജീവനം’ എന്നിവയാണ്. കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം. ഒപ്പം സാക്ഷ്യപത്രവും ശിൽപവും നൽകും. പ്രോത്സാഹന സമ്മാനമായി പത്തുപേർക്ക് 2,500 രൂപ വീതം നൽകും. സാക്ഷ്യപത്രവും ലഭിക്കും. മത്സരാർത്ഥികൾക്ക് ഒരു വിഭാഗത്തിൽ മൂന്ന് എൻട്രികൾ വരെ ഓൺലൈനായി സമർപ്പിക്കാം. ഫോട്ടോകളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അതിവിദഗ്ധ എഡിറ്റിങ് അനുവദനീയമല്ല. കൃത്രിമമായി നിർമിച്ച ഫോട്ടോകൾ എൻട്രിയായി സ്വീകരിക്കില്ല. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ തലക്കെട്ടും ഫോട്ടോ എടുത്ത സ്ഥലവും സാഹചര്യവും നൽകണം. സർക്കാർ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫർമാർക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും…
Read Moreടാഗ്: Photography
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം : ആർ .കെ .കൃഷ്ണരാജ് , ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം :ആർ .കെ .കൃഷ്ണരാജ് ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ വിസ്മൃതിയിലേക്ക് ആഴ്ന്നിറങ്ങിപ്പോയേക്കാവുന്ന മഹാസംഭവങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പുതിയ തലമുറക്കായി തിരുശേഷിപ്പുകള്‍പോലെ കരുതുകയും കൈമാറുകയും ചെയ്ത കലാ സാങ്കേതിക മികവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഫോട്ടോഗ്രാഫി . പ്രകാശസംവേദനശേഷിയുള്ള പ്രതലത്തില്‍ അഥവാ പ്രത്യേക പേപ്പറില്‍ ജോസഫ് ഫോര്‍ നൈഫി എന്ന ഫ്രഞ്ചുകാരന് ഒബ്സ്ക്യുറ ക്യാമറ വഴി ആദ്യമായി ചിത്രം പകര്‍ത്തിയത് 1816 ല്‍ .ദൃശ്യകലാമാധ്യമങ്ങളില് ഫോട്ടോഗ്രാഫിക്ക് അന്ന് ഇന്നും ഏറെ പ്രധാന്യമാണുള്ളത് . മുക്കാലിയിലുറപ്പിച്ച ഫോട്ടോ എടുക്കുന്ന പെട്ടിയുമായായി വരുന്ന ഫോട്ടോഗ്രാഫര്‍ പെട്ടിക്കടുത്ത് ഒട്ടിനിന്ന് തലവഴി പുതപ്പുപോലുള്ള കറുത്ത തുണിയിട്ട് മൂടി റെഡി വണ്‍ ടൂ ത്രീ എന്ന നിര്‍ദ്ദേശവുമായി ലെന്‍സിന്റെ മൂടി തുറന്നടച്ചുകൊണ്ട് ഫോട്ടോ എടുത്ത ഒരു കാലമുണ്ടായിരുന്നു . ജനനം മരണം വിവാഹം ഉദ്ഘാടനം അനുസ്മരണം ഗൃഹപ്രവേശം എന്നുവേണ്ട സര്വ്വവിധപരിപാടികള്ക്കും ഫോട്ടോഗ്രാഫര്‍ അനിവാര്യമായിരുന്നു .…
Read More