ഹോമിയോ മെഡിക്കല്‍ ഓഫീസര്‍; കൂടിക്കാഴ്ച 29 ന് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുവരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.അടൂര്‍ റവന്യൂ ടവറിലുള്ള പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഗവ.അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ് യോഗ്യതയുളള 55 വയസ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04734 226063. ഹോമിയോപ്പതി ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ (28) പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്നതിനനുസരിച്ച് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍.സി.പി, സി.സി.പി യോഗ്യതയുള്ളവരെ മാത്രമാണ് പരിഗണിക്കുന്നത്. യോഗ്യതയുള്ളവര്‍…
Read More