ശബരിമല യുവതീ പ്രവേശനത്തിനായി വാദിച്ചവര്‍ പിന്‍വാങ്ങി

  ശബരിമല യുവതി പ്രവേശന കേസില്‍ ഹര്‍ജിക്കാരായ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ പിന്മാറി. പരാതിക്കാര്‍ പിന്മാറിയെങ്കിലും കേസ് തുടരും.യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു സംഘടനയുടെ തീരുമാനം. ഇതോടെ ഹാജരാകാത്തവരുടെ ഹര്‍ജികള്‍ യുവതി പ്രവേശന വിധിക്കെതിരായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി മാറ്റി. എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ ഹര്‍ജികളില്‍ വാദം തുടരും.

Read More