ഇടുക്കി ജില്ലയിലെ മൂന്നാർ ഡിവിഷനിൽ ദേവികുളം റെയ്ഞ്ചിന്റെ പരിധിയിൽ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നൽകി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇടക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയം ചർച്ച ചെയത് തീരുമാനിച്ചതിന്റെ തുടർ നടപടിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നുവിടുകയോ അല്ലെങ്കിൽ ഈ പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തിൽ കയറ്റി നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം…
Read More