പത്തനംതിട്ട ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു 

  konnivartha.com:   ജില്ലയില്‍ 268 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവരില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്ത റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ഒമ്പതു വര്‍ഷത്തിനിടെ 4.09 ലക്ഷം പട്ടയം വിതരണം ചെയ്തു. ഇതില്‍ 2.23 ലക്ഷവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കി. പട്ടയം അസംബ്ലി സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് രേഖ നല്‍കി. ജില്ലകളില്‍ പരിഹരമാകാത്ത വിഷയത്തിന് സംസ്ഥാനതലത്തില്‍ തീരുമാനമാക്കി. പട്ടയഡാഷ് ബോര്‍ഡില്‍ ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഭൂമി ഉറപ്പാക്കി. പട്ടയവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്…

Read More

പട്ടയം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി

  konnivartha.com: അടുത്ത ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനമാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പു നല്കി: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. വിഷയത്തിൽ എം.എൽ.എ ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. konnivartha.com/Delhi: കോന്നി നിയോജക മണ്ഡലത്തിലെ കൈവശകർഷകർക്ക് പട്ടയം നല്കുന്നതിന് അടുത്ത വനം അഡ്വൈസറി കമ്മറ്റിയിൽ അനുമതി നല്കുമെന്ന് കേന്ദ്ര വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നല്കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.എം.പി.മാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, ഡോ.വി.ശിവദാസൻ എന്നിവരോടൊപ്പമാണ് എം.എൽ.എ കേന്ദ്ര മന്ത്രിയെ സന്ദർശിച്ച്…

Read More

കോന്നി നിയോജക മണ്ഡലത്തിൽ പട്ടയം ലഭിക്കുവാനുള്ളവരുടെ അപേക്ഷ സ്വീകരിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിൽ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലാത്ത ഭൂമിയ്ക്ക് (ചട്ടം 64 പ്രകാരം ) പട്ടയം ലഭിക്കുവാനുള്ളവർ 2021 ജനുവരി 5 നു മുൻപായി നിശ്ചിത ഫാറത്തിൽ അപേക്ഷ തയ്യാറാക്കി അതാതു വില്ലേജ് ഓഫിസുകളിൽ നൽകണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും, കോന്നി തഹസിൽദാർ കെ. ശ്രീകുമാറും അറിയിച്ചു.

Read More