konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിത് നൽകുന്ന 333 – മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന് കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചാത്തന്നൂർ എം.എൽ.എ .ജി .എസ്. ജയലാൽ നിർവഹിച്ചു. വിധവയായ ശോശാമ്മയും മകൾ സെലീനയും സെലീനയുടെ ഭർത്താവ് അനിയും ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളും വിവിധ അസുഖങ്ങളാൽ ദുരിത ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650…
Read Moreടാഗ്: pathanamthittta
രണ്ടുകുടുംബങ്ങൾക്കു കൂടി തണലേകി സുനിൽ ടീച്ചർ
konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 218 -ാമത്തേയും 219-ാ മത്തേയും വീടുകൾ ഏനാത്ത് പാലവിളയിൽ വൃദ്ധയായ ചെല്ലമ്മ ക്കും കുടുംബത്തിനും, വിധവയായ ചന്ദ്രമതിക്കും കുടുംബത്തിനുമായി എംഎസ് സിറിയക്കിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ ഭാര്യയായ തങ്കമ്മയുടെയും സുഹൃത്തായ മറിയാമ്മയുടെയും ഓർമ്മയ്ക്കായി നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അശരണരെ സഹായിക്കുന്നതിലൂടെ യും കരുതുന്നതിലൂടെയും നാം നടപ്പിലാക്കുന്നത് ദൈവത്തിന്റെ പദ്ധതിയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് റോഷി അഗസ്റ്റിൻ പറഞ്ഞു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സ്വന്തമായി വീട് നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു വൃദ്ധയായ ചെല്ലമ്മയും മകൾ രജനിയും ഭർത്താവും രണ്ട് കൊച്ചു കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ വീണ്ടും പണിയുവാനായി ചെന്നപ്പോൾ രഞ്ജിനിയുടെ സഹോദരിയായ ചന്ദ്രമതിയെ കാണുകയും ചന്ദ്രമതി…
Read More