നവീൻ ബാബുവിന്‍റെ  മരണം: സിപിഎം നിലപാട് വേട്ടക്കാർക്കൊപ്പം: അഡ്വ പഴകുളം മധു

  പത്തനംതിട്ട : കണ്ണൂർ എ .ഡി .എം നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് കാരണക്കാരിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മാർച്ച് ഉദ്ഘാടനം ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുകുന്നത് കള്ളക്കണ്ണു നീർ ആണെന്നും പി പി ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണെന്നും പഴകുളം മധു പറഞ്ഞു. മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയ്ക്ക് നവീൻ ബാബുവിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കാൻ സഹായം ഒരുക്കി…

Read More

പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുകയും മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും,പടക്കം,തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതിന് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും. ചിറ്റാർ ഊരാംപാറയിൽ വനം പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ…

Read More

കോന്നി മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു

  konnivartha.com: കോന്നി ഗവ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനം നിലച്ച അവസ്ഥയിൽ നിന്നാണ് കോന്നി മെഡിക്കൽ കോളജ് യാഥാർത്ഥ്യമായതെന്നും ഇപ്പോൾ നിന്ന് കിഫ്‌ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപയുടെ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അനുദിനം മെഡിക്കൽ കോളേജ് വളരുകയാണ്. മെഡിക്കൽ കോളജ് റോഡ് അതിവേഗതയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. കോന്നി ഗവ. മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനം നേടിയ 67 വിദ്യാർത്ഥികളെ ആശുപത്രി കവാടത്തിൽ വച്ച് പൂച്ചെണ്ടു നൽകി എം എൽ എ സ്വീകരിച്ചു. ഇനി രണ്ട് അലോട്മെന്റുകൾ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ 100 സീറ്റാണ്…

Read More

മൂഴിയാര്‍ : തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നല്‍കും

  konnivartha.com: പത്തനംതിട്ട മൂഴിയാറിലെ തദ്ദേശീയ കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനുള്ള പ്രൊപ്പോസൽ തയ്യാറായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മൂഴിയാർ ഡാമിന് സമീപം കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെഎസ്ഇബിയുടെ കൈവശമുള്ള നാല് ഏക്കർ ഭൂമിയാണ് തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഭൂമി ഇതിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെഎസ്ഇബി ഊർജ്ജവകുപ്പിന് കൈമാറി. പട്ടികവർഗ്ഗ വകുപ്പിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 41 തദ്ദേശീയ കുടുംബങ്ങളാണ് മൂഴിയാറിൽ ഉള്ളത്. ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതിനു മുൻപേ തന്നെ എല്ലാ കുടുംബങ്ങൾക്കും ഓരോ ഏക്കർ ഭൂമി വീതം കൃഷി ചെയ്യാനായി വനാവകാശ രേഖ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എംഎൽഎയുടെ അധ്യക്ഷതയിൽ മൂഴിയാറിൽ ചേർന്ന യോഗത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ…

Read More

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന്

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന് konnivartha.com: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി , സെക്രട്ടറി ബിനോയ്‌ വിജയന്‍ എന്നിവര്‍ അറിയിച്ചു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ . പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഒക്ടോബര്‍ 7 ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിയ്ക്ക് കോന്നി വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ ചേരുമെന്ന് കെ ജെ യു കോന്നി മേഖല പ്രസിഡൻ്റ് ശശി നാരായണൻ ,സെക്രട്ടറി ഷാഹീർ പ്രണവം എന്നിവര്‍…

Read More

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു konnivartha.com: തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീര ജവാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1968 ല്‍ ഹിമാചല്‍ പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ അന്ത്യോപചാരം അര്‍പ്പിക്കുകയായിരുന്നു മന്ത്രി. അപൂര്‍വ ചരിത്രനിമിഷത്തിനാണ് ഇവിടെ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ നടത്തിയ ഏറ്റവും വലിയ തെരച്ചിലിലൂടെയാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചെറിയാന്റെ മൃത്ദേഹം കണ്ടെത്തിയത്. ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ആര്‍മി ആദരവ് അര്‍ഹിക്കുന്നു. കുടുംബാങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം സൈനികന് സംസ്ഥാനത്തിന്റെ ആദരവ് അര്‍പ്പിക്കുന്നതായും മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും വേണ്ടി മന്ത്രി വീണാ ജോര്‍ജ് പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിനായി ജില്ലാ…

Read More

വനവാസി നഗറില്‍ ഗാന്ധിവരയുമായി ഡോ. ജിതേഷ്ജി

  konnivartha.com: ‘ഇന്ത്യയുടെ ആത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകൂ’ എന്ന് ആഹ്വാനം ചെയ്ത മഹാത്മജിയുടെ ജീവിതം വനവാസികളുടെ ഹൃദയത്തിൽ വരച്ചിട്ടു കൊണ്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി . ശബരിമല അട്ടത്തോട് വനവാസി നഗറില്‍ സംഘടിപ്പിച്ച ‘എല്ലാവരുടെയും ഹൃദയത്തിൽ ഗാന്ധിവര ‘ വേറിട്ട അനുസ്മരണപരിപാടിയായി. വനവാസി നഗറിലെ  എല്ലാവരെയും വെറും നാലേ നാലു വര കൊണ്ട് ഗാന്ധിച്ചിത്രം വരയ്ക്കാൻ പരിശീലിപ്പിച്ചിട്ടാണ് ഡോ. ജിതേഷ്ജി മടങ്ങിയത്. പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥമായി പ്രവർത്തിക്കുന്ന ‘സുഗതവനം ‘ ചാരിറ്റബിൾ ട്രസ്റ്റ് വനവാസി നഗറില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി അനുസ്മരണച്ചടങ്ങുകളുടെ ഉദ്ഘാടനവും ഡോ. ജിതേഷ്ജി നിർവഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് ശബരിമല വാർഡ്‌ മെമ്പർ മജ്ഞു പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനവാസി നഗര്‍ മൂപ്പന്‍  വി കെ നാരായണൻ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സംസ്ഥാന വനം വകുപ്പിന്റെ ‘വനമിത്ര’…

Read More

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍

  konnivartha.com: അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലാത്ത കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍.നാഥനില്ലാ കളരിയായി സിഎഫ്ആർ‍ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻ‍ഡ് ഡവലപ്മെന്റ്) മാറി എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു . കോന്നി പെരിഞൊട്ടയ്ക്കലിൽ പ്രവര്‍ത്തിച്ചു വരുന്ന സിഎഫ്ആർ‍ഡി കോളേജില്‍ ആണ് കുട്ടികള്‍ക്ക് അടിസ്ഥാന കാര്യം ഇല്ലാത്തത് . പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചു .അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . ക്ലാസ് മുറികളിൽ ആവശ്യമായ ബെഞ്ചും ഡെസ്കും പോലുമില്ല. ഇക്കാര്യങ്ങൾ അധികൃതരുടെ…

Read More

ആറന്മുള ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി

  ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി. എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

Read More

7777 ഫാന്‍സി നമ്പര്‍ ഇനി നിരഞ്ജനയ്ക്ക് സ്വന്തം

  konnivartha.com:  വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്.   തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.1.78 കോടി രൂപയ്ക്കാണ് കാര്‍പാതിയന്‍ േ്രഗ കളര്‍ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്.   ദേശിയപാത നിര്‍മ്മാണ…

Read More