konnivartha.com: കോഴഞ്ചേരി: കാഴ്ചകൾക്ക് നിറമേകി ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പുഷ്‌പോത്സവമായ ‘കോഴഞ്ചേരി പുഷ്പമേള’ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. സെയ്ന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ.ഫാ.ഏബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, പുഷ്പമേള രക്ഷാധികാരി റോയി എം.മുത്തൂറ്റ്, അഗ്രിഹോർട്ടി സൊസൈറ്റി ജനറൽ കൺവീനർ പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഇരുപ്പക്കാട്ട്, പുഷ്പമേള കമ്മിറ്റി ഖജാൻജി വിജോ പൊയ്യാനിൽ, വൈസ് ചെയർമാൻ ഷാജി പള്ളിപ്പീടികയിൽ, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, പുഷ്പമേള ജനറൽ കൺവീനർ ബിജിലി പി.ഈശോ, എന്നിവർ പ്രസംഗിച്ചു. പുഷ്പമേളയോട് അനുബന്ധിച്ച്…
Read Moreടാഗ്: pathanamthitta
ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര
konnivartha.com: പൈതൃകനടത്തം:2025 ജനു. 11:മാലക്കര മുതൽ ആറന്മുള വരെ:ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര മുൻതലമുറകളുടെ പൈതൃക വേരുകൾ തേടി അറിയാനും അറിയിക്കാനുമുള്ള ജനകീയ യജ്ഞം ആയുർവേദ വൈദ്യശാസ്ത്ര ഗവേഷണ പഠന രംഗത്ത് വിസ്മയമായിരുന്ന ആലപ്പുറത്ത് കൊച്ചു രാമൻ വൈദ്യരുടെ തറവാട്ടിൽ നിന്ന് പ്രകൃതിയുടെ കാവലാളായി ഒരു മനുഷ്യായുസ് മുഴുവൻ അചഞ്ചല പോരാട്ടങ്ങൾ നടത്തിയ സുഗതകുമാരിയുടെ ജന്മഗൃഹത്തിലേക്ക് ഒരു തീർത്ഥയാത്ര അറിവും അന്നവും വെള്ളവും മണ്ണും നെഞ്ചോടു ചേർത്ത പൂർവ്വ സൂരികളുടെ കർമ്മഭൂമിയിലൂടെ ഒരു പഥ സഞ്ചാരം.കുമ്മനം രാജശേഖരന്‍(ആഘോഷ സമിതി ഭാരവാഹി, മിസോറാം മുൻ ഗവർണ്ണര്‍ ) konnivartha.com/തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ…
Read Moreപത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ കുടിവെളളവിതരണം മുടങ്ങും
konnivartha.com: പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക് കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Read Moreസിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയില്‍ തുടക്കമായി
konnivartha.com: പത്തനംതിട്ട ജില്ലയുടെ മലയോര മണ്ണിൽ ആവേശം വാനോളം ഉയർത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായ പൊതു പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതാണ് സമ്മേളനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ പാർട്ടി നേടിയ മുന്നേറ്റത്തെ വൻ ആവേശത്തോടെയാണ് പ്രവർത്തകരും ജനങ്ങളും ഏറ്റെടുത്തത്. ഇതിൻ്റെ നേർസാക്ഷ്യമാണ് മലയോര മണ്ണിൽ ചുവപ്പിൻ പ്രസ്ഥാനത്തിൻ്റെ സമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യത. അനശ്വര രക്തസാക്ഷികളായ ജോസ് സെബാസ്റ്റ്യൻ്റെയും, എം.രാജേഷിൻ്റെയും, വള്ളിയാനി അനിരുദ്ധൻ്റെയും രക്തം വീണ മണ്ണിലെ പാർട്ടിയുടെ ആദ്യ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നപ്പോൾ രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം വാനിലുയർന്നു. ലോക പ്രസക്തനായ ഗുരു നിത്യ ചൈതന്യയതി ജനിച്ച മണ്ണിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തപതാക സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉയർത്തി. തുടർന്ന് പ്രത്യേകം തയ്യാറാക്കായ രക്തസാക്ഷി…
Read Moreസി പി ഐ (എം )പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും konnivartha.com: കോന്നി: സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ദീപശിഖ ജാഥ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ ഏല്പിക്കും. ഉച്ചയ്ക്ക് 2 ന് ജോസ് ജംങ്ഷനിൻ നിന്നുമാരംഭിക്കുന്ന ജാഥ കുമ്പഴ (2.30), മല്ലശേരി മുക്ക് ( 2.40), പുളിമുക്ക് (2.50 ), ഐ റ്റി സി പടി ( 3.15), ഇളകൊള്ളൂർപള്ളിപ്പടി (3.25),ചിറ്റൂർമുക്ക് ( 3.45) ശേഷം നാലിന് കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.പ്രതിനിധി…
Read Moreഓറഞ്ച് അലർട്ട്: അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക : മുന്നറിയിപ്പ് പ്രഖ്യാപിച്ചു
konnivartha.com: അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Read Moreവരവേഗതയിൽ ഡോ. ജിതേഷ്ജിയ്ക്ക് വീണ്ടും വേൾഡ് റെക്കോർഡ് നേട്ടം
konnivartha.com: വരയരങ്ങുകളിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് ‘ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിൽ ‘യു. എസ്. എ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് ‘ ലഭിച്ചു . ഇതിന് മുൻപ് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഇവന്റുകളിലുൾപ്പെടെ നിരവധി ലോകറെക്കോർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. ജിതേഷ്ജി 3000 ത്തിലേറെ പ്രശസ്തവ്യക്തികളെ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന ‘സൂപ്പർ മെമ്മറൈസർ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിലും അന്താരാഷ്ട്ര ഖ്യാതിയും റെക്കോർഡും നേടിയ മലയാളിയാണ്. 2008 ലെ അഞ്ചുമിനിറ്റിനുള്ളിൽ 50 പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ എന്ന തന്റെ തന്നെ വേഗവര ലോകറെക്കോർഡാണ് പത്തുമിനിറ്റിനുള്ളിൽ 100 ലേറെ വ്യക്തികളെ വരച്ച് ജിതേഷ്ജി തിരുത്തിക്കുറിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം തന്റെ…
Read Moreആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി ജന ഹൃദയങ്ങള്‍ ആദരിക്കുന്നു
konnivartha.com: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ വച്ച് നടക്കുന്നു. മൂന്നു മണി മുതൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം അഭി. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോന്നി എം എല്‍ എ അഡ്വ കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയാണ് . പത്തനംതിട്ടയുടെ മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ആംബുലൻസ് സേവനം ഉൾപ്പെടെ ക്രമീകരിച്ച് ആതുര ശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡ്വ. പ്രിൻസ് പി. തോമസിനെ ചടങ്ങില്‍ അംഗീകാരം നൽകി അഭി : ഡോ . സാമുവല്‍ മാര്‍ ഐറേനിയോസ് , അഭി . ഡോ . എബ്രഹാം മാര്‍ സെറാഫിം ,അഭി . ഡോ…
Read Moreചക്കുളത്തുകാവ് പൊങ്കാല :തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധി(ഡിസംബര്‍ 13)
konnivartha.com: ചക്കുളത്തുകാവ് പൊങ്കാല ദിവസമായ ഡിസംബര്‍ 13ന് തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreപത്തനംതിട്ട ജില്ല:പ്രധാന അറിയിപ്പുകൾ (05/12/2024)
കരുതലും കൈത്താങ്ങും’: പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബർ (6) ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി (ഡിസംബര്‍ 6). https://karuthal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റതവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം. മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും. കാര്‍ഷിക സെന്‍സസ്; രണ്ടാംഘട്ട വിവര ശേഖരണം ആരംഭിച്ചു ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടാംഘട്ട വിവര ശേഖരണം പത്തനംതിട്ട നഗരസഭയിലെ രണ്ടാം വാര്‍ഡിലെ കൗണ്‍സിലറായ പി. കെ. അനീഷയുടെ വസതിയില്‍ നടന്നു . ജില്ലയിലെ വിവരശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി . ആര്‍.…
Read More