കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന് വികസന പദ്ധതികള്: മന്ത്രി വീണാ ജോര്ജ് അത്യാധുനിക ലേബര് റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്ത്തനങ്ങള് നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന് വലിയ പ്രയത്നമാണ് നടന്നു വരുന്നത്. സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി സേവനങ്ങള് സജ്ജമാക്കും. ലേബര് റൂമും ബ്ലഡ് ബാങ്കും യാഥാര്ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്ലാബ്, ന്യൂറോളജി സേവനനങ്ങള്, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്, കാര്ഡിയോളജി, കാര്ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില് ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല് റവന്യു വകുപ്പിന്റ 50 ഏക്കര് ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്ഷങ്ങളോളം കാര്യമായ വികസന പ്രവര്ത്തനങ്ങള് നടന്നിരുന്നില്ല.…
Read Moreടാഗ്: pathanamthitta
കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്മ്മവും 28 ന്
konnivartha.com : പിതൃക്കളുടെ ഓര്മ്മയുമായി ഒരു കര്ക്കടക വാവ് കൂടി എത്തുന്നു. മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്മ്മകളുണര്ത്തി അവരുടെ ആത്മാക്കള്ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന് നടക്കും. കര്ക്കടകവാവ് ബലിതര്പ്പണത്തിന്റെ ഒരുക്കങ്ങള് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവിലും സ്നാന ഘട്ടമായ അച്ചന്കോവില് നദിക്കരയിലും പൂര്ത്തിയായി. കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ ഈ വര്ഷത്തെ കര്ക്കടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ജൂലൈ 28 ന് വെളുപ്പിനെ 5 മണി മുതല്‍ തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്കോവിലെ സ്നാന ഘട്ടത്തില്…
Read MoreManagement of biologically diverse forest land in pathanamthitta Gavi likely to be transferred to foreign company
Kerala forest department has received recommendations to hand over the management of 800 hectare forest land located in a crucial site of Periyar tiger reserve to a foreign company. The charge of land under Forest Development Corporation in Gavi will be transferred to an international oil and gas company as part of a carbon neutral project The contract has been set in a manner ensuring Rs 2.5 crore from the Corporate Social Responsibility fund of the company to the Forest Development Corporation. The foreign company will be allowed to…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍
റാന്നി നോളജ് വില്ലേജ്: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും നിര്‍വഹിച്ചു റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മികച്ച പഠനനിലവാരം പുലര്‍ത്തി മുന്നേറാന്‍ അട്ടത്തോട് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥികള്‍ക്കും സാധിക്കണമെന്ന് എംഎല്‍എ പറഞ്ഞു. സിവില്‍ സര്‍വീസ് പോലുള്ള ഉന്നത സ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തണം. മികച്ച ജോലി ഓരോരുത്തര്‍ക്കും നേടി കൊടുക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അട്ടത്തോട് കോളനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കോടി രൂപയും അട്ടത്തോട് സ്‌കൂളിന്റെ വികസനത്തിനായി മൂന്ന് കോടി രൂപയും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ റാന്നി ഫാദേഴ്സ് ഹൗസ് തിയോളജിക്കല്‍ സെമിനാരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത്…
Read Moreഗവിയിലെ കുട്ടികൾക്ക് സ്കൂളിലെത്തുന്നതിനു കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണം ബാലാവകാശ കമ്മീഷൻ
konnivartha.com/ പത്തനംതിട്ട: ഗവി ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്തുന്നതിനും തിരികെ പോകുന്നതിനും സമയം ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് നടപ്പാക്കുന്നതിനാവശ്യമായ അനുമതി വനം വകുപ്പ് സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകണമെന്നും കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. യാത്രാസൗകര്യമില്ലാതെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യം അടിയന്തിരമായി പരിഹരിക്കണം. ചെറിയ വേതനം മാത്രം ലഭിക്കുന്ന തൊഴിലാളികൾക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിന് കഴിയില്ല. സമയ ക്രമീകരണത്തോടെ കെ.എസ്.ആർ.ടി.സി. ഒരു സർവ്വീസ് നടത്തിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും കമ്മീഷൻ വിലയിരുത്തി. ഗവിയിലെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
Read Moreരണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ മഴ
പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്
Read Moreഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി
konnivartha.com : അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി . മുട്ട് , ഇടുപ്പെല്ല് , തോള്‍ സഞ്ചി , കൈ മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , സന്ധികളുടെ താക്കോല്‍ദ്വാര ശസ്ത്രക്രിയ,ബോണ്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍ എന്നിവ നടത്തും . തിങ്കള്‍ മുതല്‍ വ്യാഴം വരെയും വെള്ളി രാവിലെ 9 .30 മുതല്‍ 12 .30 വരെയും ശനി 3 മണി മുതല്‍ 6 മണിവരെയും പരിശോധന ഉണ്ടാകും എന്ന് ഡോ ജെറി മാത്യൂ അറിയിച്ചു .
Read Moreനാട്ടുപഴങ്ങൾ വിളമ്പി കുട്ടികളെ വരവേറ്റ് പ്രമാടം നേതാജി
konnivartha.com : ഓലപ്പുരയ്ക്കുള്ളിൽ തൂക്കിയിട്ട ഞാലിപ്പൂവനും കൈതച്ചക്കയും ചുളകളടർത്തിയ ചക്കപ്പഴവും പൂളിയ മാമ്പഴവും പേരയ്ക്കയും ഓമയ്ക്കയും കണ്ട് കുട്ടികൾ ആദ്യം അമ്പരന്നു. സ്കൂൾ കവാടം മുതൽ സ്റ്റേജ് വരെ ഓലകളും ഇലകളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ച് ഒരു ഹരിത വിദ്യാലയത്തിന്റെ പ്രൗഢിയോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോൽസവം എല്ലാ അർത്ഥത്തിൽ പ്രകൃതി സൗഹൃദപരമായി. കടലാസു പേനകളും വിത്തുകളും സമ്മാനമായി കിട്ടിയതിന്റെ സന്തോഷം തീരും മുമ്പാണ് നാട്ടുപഴങ്ങളുടെ മധുരം വിളമ്പുന്ന നാട്ടു പഴക്കൂട്ടിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. അധ്യാപകർ അവരുടെ വീടുകളിൽ കൃഷി ചെയ്തുണ്ടാക്കിയ പഴങ്ങൾ സമാഹരിച്ചാണ് വ്യത്യസ്ത നാട്ടു മധുര സദ്യ ഒരുക്കിയത്. നാട്ടുപാട്ടു സദ്യയും കുട്ടികൾക്കായി അവതരിപ്പിച്ചു. സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് ഉദ്ഘാടനം ചെയ്തു.…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഗോഡൗണിൽ തള്ളി : എം എല്‍ എ ജനീഷ് കുമാര്‍ ഇടപെടുന്നു : ആംബുലന്‍സിന് ജീവന്‍ വെയ്ക്കും
konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിന്‍റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക് ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്‍റെ അടി ഭാഗത്തെ ഗോഡൗണിൽ മെഡിക്കല്‍ കോളേജ് അധികാരികള്‍ തള്ളി കളഞ്ഞു എന്നുള്ള ” കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത ” സത്യമെന്ന് തെളിഞ്ഞതിനാല്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അടിയന്തിരമായി ഈ വാര്‍ത്തയില്‍ പ്രതികരിച്ചു . “ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടും എന്ന് എം എല്‍ എ കോന്നി വാര്‍ത്തയോട് പറഞ്ഞു” . കോന്നി മെഡിക്കല്‍ കോളേജിന്‍റെ ആവശ്യത്തിന് വേണ്ടി ജനീഷ് കുമാര്‍ എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നുമാണ് പണം മുടക്കി…
Read Moreകോന്നി മെഡിക്കല്‍ കോളേജ് -കായംകുളം റൂട്ടില്‍ പുതിയ ബസ്സ് പെര്‍മ്മിറ്റിന് സാധ്യത
konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ ബസ്സ് റൂട്ട് പെര്‍മിറ്റ് അപേക്ഷയില്‍ മേല്‍ അടുത്ത ദിവസം ചേരുന്ന പത്തനംതിട്ട ആര്‍ ടി എ യുടെ മീറ്റിങ്ങില്‍ തീരുമാനം എടുക്കും . ഈ മാസം ഇരുപത്തി മൂന്നിനു പത്തനംതിട്ട കളക്ടറെറ്റു ഹാളിലാണ് ആര്‍ ടി എ യുടെ മീറ്റിംഗ് . കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ പെര്‍മിറ്റിനു ഉള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് . കായംകുളം -കോന്നി മെഡിക്കല്‍ കോളേജ് റൂട്ടില്‍ പെര്‍മിറ്റ് ലഭിച്ചാല്‍ കായംകുളം ,ചാരുമൂട് , ചുനക്കര , പന്തളം ഭാഗത്ത് ഉള്ളവര്‍ക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ എത്താന്‍ ഏറെ പ്രയോജനകരമാണ് . നിലവില്‍ കെ എസ് ആര്‍ ടി സിയും പ്രൈവറ്റ്…
Read More