konnivartha.com: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
Read Moreടാഗ്: pathanamthitta
കുളത്തുമണ്ണിൽ ഇറങ്ങിയത് “ഒര്‍ജിനല്‍ പുലി “:ക്യാമറാക്കണ്ണില്‍ പുലി വീണില്ല : കൂടുതന്നെ സ്ഥാപിക്കണം
konnivartha.com: കുളത്തുമണ്ണിൽ പുലി ആടിനെ കൊന്നു. മോഹനവിലാസം സന്തോഷിന്റെ ആടിനെയാണ് കഴിഞ്ഞ രാത്രി പുലി കൊന്നത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കൂടിനു പുറത്ത് ആടിനെ ചത്ത നിലയിയില്‍ കണ്ടെത്തി . രാത്രിയിൽ പുലിയെത്തി കൂട്ടിൽ നിന്ന് ആടിനെ വലിച്ചെടുത്ത് കൊന്നതാണെന്നു കരുതുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.എന്നാല്‍ കൂട് വെക്കാതെ എങ്ങനെ പുലി വീഴും എന്ന് നാട്ടുകാര്‍ക്ക് അറിയില്ല . പുലി സാന്നിധ്യം ഉണ്ടായാല്‍ ക്യാമറ വെക്കുന്ന പതിവ് ശൈലിയില്‍ ആണ് ഇപ്പോഴും വനം വകുപ്പ് . നാട്ടില്‍ പുലി ഇറങ്ങിയാല്‍ കൂട് വെച്ചു പിടിച്ചു ഉള്‍ക്കാട്ടില്‍ കൊണ്ട് ചെന്ന് വിടേണ്ട ബാധ്യത ഉള്ളതിനാല്‍ വനം വകുപ്പ് അവസാന പരീക്ഷണം എന്ന നിലയില്‍ മാത്രം കൂട് വെക്കും . അത് വരെ ക്യാമറ…
Read Moreകോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 2 യുവാക്കൾ അറസ്റ്റിൽ
konnivartha.com: കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. കോന്നി പയ്യനാമണ്ണില്‍ വെച്ചു യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് എന്നാണ് പരാതി. പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിന്റെ മുന്നിൽ കയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച് ബോണറ്റിൽ ഇട്ടുകൊണ്ട് കാർ വളരെ ഏറെ മുന്നോട്ടുപോവുകയായിരുന്നു. ബോണറ്റില്‍ കിടക്കുന്ന ആളെ കണ്ടതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു .കാർ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞുനിർത്തി. തുടർന്ന് യുവാക്കളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സന്ദീപും പെൺകുട്ടിയും തമ്മിൽ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിനെ കാര്‍ ഇടിപ്പിച്ചു വധിക്കാന്‍ ശ്രമിച്ച യുവാക്കൾക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയാണ്…
Read Moreപത്തനംതിട്ടയില്‍ സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍
konnivartha.com: ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍ . പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ റ്റി. സക്കീര്‍ ഹുസൈന് അധ്യക്ഷനാകും. ആന്റോ ആന്റണി എംപി ആദ്യവില്‍പ്പന നിര്‍വഹിക്കും. സെപ്റ്റംബര്‍ ആറുമുതല്‍ 14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം . ആറന്മുള നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കോന്നി നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 8.45 ന് ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പലവ്യഞ്ജനങ്ങള്‍,…
Read Moreപത്തനംതിട്ട ജില്ലയിൽ കനത്ത മഴ :കാറ്റിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം
Konnivartha. Com കനത്ത മഴ സാധ്യത കണക്കിൽ എടുത്തു പത്തനംതിട്ട ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വെളുപ്പിനെ ഉണ്ടായ ശക്തമായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ ഒടിഞ്ഞു വീണു. തണ്ണിതോട് ചിറ്റാർ റോഡിലും കോന്നി കൊക്കാത്തോട് റോഡിലും മരങ്ങൾ വീണു ഗതാഗത തടസ്സം ഉണ്ടായി. മരങ്ങൾ വീണു അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്തു വൈദ്യുത ലൈനുകൾ പൊട്ടി.ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി. ജില്ലയിൽ കനത്ത മഴയാണ്. മഴ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ വകുപ്പ് ഇന്നലെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ( >15mm /hour) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തൃശ്ശൂർ,…
Read Moreഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു:ചിറ്റാര്‍, ഏഴംകുളം(യു ഡി എഫ് വിജയിച്ചു )
konnivartha.com: ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നിവിടങ്ങളിലെ ഫലം പ്രഖ്യാപിച്ചു. പന്നിയാര്‍ വാര്‍ഡില്‍ ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), ഏഴംകുളം വാര്‍ഡില്‍ സദാനന്ദന് (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) എന്നിവര്‍ വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചുവടെ : സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ konnivartha.com: ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍) ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) – 499 ജോര്‍ജ്ജ് ജേക്കബ് (എല്‍.ഡി.എഫ് സ്വതന്ത്രന്) – 306 പ്രസന്നകുമാര്‍ കെ.വി (ബി.ജെ.പി) – 76 ജോര്‍ജ്ജ് കുട്ടി കെ.ഐ (സ്വതന്ത്രന്) – 6 konnivartha.com: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം സദാനന്ദന് (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) – 406 പ്രീത സി (സി.പി.ഐ (എം))…
Read Moreകൂറുമാറ്റം:പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
പത്തനംതിട്ട പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് കമ്മീഷന്റെ നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നിലവിൽ അംഗമായി തുടരുന്നതിനും 2024 ജൂലൈ ഒൻപത് മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreകോഴഞ്ചേരി പുതിയ പാലം;അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്
konnivartha.com: കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി പോസ്റ്റ് ഓഫീസ് നില്ക്കുന്ന സ്ഥലം പൊതുമാരമത്ത് വകുപ്പിന് കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ട്. റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കെ.ആര്.എഫ്.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം. ചില ഡെങ്കി ഹോട്ട്സ്പോട്ടുകള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഈ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പത്തനംതിട്ട റിംഗ് റോഡിന്റെ സൗന്ദര്യവത്കരണത്തിനും നടപ്പാത നിര്‍മാണത്തിനുമായി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് അതിര്‍ത്തി നിര്‍ണയത്തിനായുള്ള…
Read Moreശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നു
konnivartha.com: ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ മുന്നൊരുക്കങ്ങള്‍ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. ദേവസ്വം ഉന്നതഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണില്‍ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഓഫീസര്‍മാരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വരുന്ന സീസണിലേക്ക് ഭക്തര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇനി എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായി. യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാര്‍, എ. സുന്ദരേശന്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്,…
Read Moreവായന പക്ഷാചരണം: പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികളോടെ തുടക്കം
വായന പക്ഷാചരണം: പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികളോടെ തുടക്കം കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണപരിപാടികള്‍ക്ക് ജില്ലയില്‍ വിപുലമായ തുടക്കം. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ. പി. ജയന് നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം, വായന അനുഭവം പങ്കു വെയ്ക്കല്‍ എന്നിവ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി. ആനന്ദന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി…
Read More