പത്തനംതിട്ട വൈ എം സി എ: ദിനവിജ്ഞാനസദസ്സ് സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട: ചരിത്രബോധവും ദേശസ്നേഹവും ജനാധിപത്യബോധവും പരസ്പരപൂരിതമാണെന്നും എല്ലാവരും ഡോക്ടറും എഞ്ചിനീയറുമാകാൻ മത്സരിക്കുമ്പോൾ ചരിത്രബോധം നഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ ജനാധിപത്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്നും ചരിത്രവിചിന്തക്കനും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട വൈ എം സി എ യിൽ സംഘടിപ്പിച്ച ദിനവിജ്ഞാന സദസ്സും ചരിത്രസെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം നാടിന്റെ സാംസ്കാരിക മുദ്രയാണെന്നും മാനവകുലത്തിൻ്റെ നിലനില്പിനുള്ള ആധാരശിലയാണെന്നും ചരിത്ര പഠനം സംസ്കാരസമ്പന്നമായ ഒരു ജനതയെ സൃഷ്ടിക്കുന്നുവെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി. ജോയി പറഞ്ഞു.അധ്യാപകനും ആകാശവാണി അവതാരകനുമായ കടമ്മനിട്ട ആർ.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകനും പാവനാടകകലാകാരനുമായ എം.എം ജോസഫ് മേക്കൊഴൂർ ‘ദിനവിജ്ഞാന പരിചയം അവതരിപ്പിച്ചു. പത്തനംതിട്ട ഭദ്രാസനം വികാരി ജനറൽ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതജ്ഞൻ ഡോ.…

Read More