പത്തനംതിട്ട :അറിയിപ്പുകള്‍ ( 30/08/2024 )

സ്പോട് അഡ്മിഷന്‍   ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ  യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 31 ന് സ്പോട് അഡ്മിഷന്‍  നടക്കും. രാവിലെ 11 ന് മുമ്പ് രക്ഷാകര്‍ത്താവിനോടൊപ്പം  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷന്‍ നടപടികളില്‍ പങ്കെടുക്കണം. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെ. ഫോണ്‍ :0479 2452210, 0479 2953150. അഭിമുഖം നടത്തും ആറന്മുള ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ളതും വരാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ നാലു മുതല്‍ ഏഴു വരെ പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ (കുളനട) പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇനിയും അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പ്  പന്തളം ഐ.സി.ഡി.എസ്…

Read More