മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237. ലാബ് ടെക്നീഷ്യന്‍ അഭിമുഖം കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് നടക്കും. ഒരു ഒഴിവ്. മാസവേതനം 14000 രൂപ. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ് സര്‍ട്ടിഫിക്കറ്റ്). പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം : 20 നും 35 നും മധ്യേ. ഫോണ്‍ : 04735 245613, 9961761239. ജലവിതരണത്തിന് തടസ്സം പത്തനംതിട്ട നഗരപരിധിയില്‍ കെആര്‍എഫ്ബി യുടെ ഫ്ളൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ജംഗ്ഷനില്‍ പൈപ്പ് വശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് (സെപ്റ്റംബര്‍ 24) ആരംഭിക്കുന്നതിനാല്‍ 26 വരെ വെട്ടിപുറം,…
Read More