കര്ഷക ട്രെയിനിംഗ് അടൂര് അമ്മകണ്ടകരയില് പ്രവര്ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില് സുരക്ഷിത പാലുല്പ്പാദനം വിഷയത്തില് ഓഗസ്റ്റ് 29, 30 ദിവസങ്ങളില് കര്ഷക ട്രെയിനിംഗ് നടക്കും. 9447479807, 9496332048 നമ്പറുകളില് രജിസ്റ്റര് ചെയ്യാം. മത്സ്യകുഞ്ഞ് വിതരണം കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില് ഓഗസ്റ്റ് 24 ന് രാവിലെ 11 മണി മുതല് വൈകിട്ട് നാലുമണി വരെ കാര്പ്പ് മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും വിതരണംചെയ്യും. ഫോണ്: 9562670128, 0468 2214589. മസ്റ്ററിംഗ് നടത്തണം കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്ഡില് നിന്നും 2023 ഡിസംബര് 31 വരെ പെന്ഷന് അനുവദിച്ച ഗുണഭോക്താക്കള്ക്ക് വാര്ഷിക മസ്റ്ററിംഗിനായി ജൂണ് 25 മുതല് ഓഗസ്റ്റ് 24 വരെ സമയം അനുവദിച്ചിരുന്നു. മസ്റ്ററിംഗ് നടത്താത്തവര് സെപ്തംബര് 30 നകം അക്ഷയ കേന്ദ്രങ്ങള് മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ഫോണ്: 0495 2966577,…
Read More