പത്തനംതിട്ട അറിയിപ്പുകള്‍ ( 09/08/2024 )

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ് അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍  ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക്  കോളജിലും കൊച്ചിന്‍ ഷിപ്പ്‌യാഡിലുമാണ് പരിശീലനം. പരിശീലനം വിജയിക്കുന്നവര്‍ക്ക് ഷിപ്പ്‌യാഡില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്‌റ്റൈപന്റോടുകൂടിയുള്ള അപ്രന്റിസ്ഷിപ്പും ലഭിക്കും. 14514 രൂപയാണ് ഫീസ്. ലിങ്ക് – https://forms.gle/7dXQryrCAVpFZJ-sr7 ഫോണ്‍: 7736925907/9495999688 സ്വയംതൊഴില്‍ ശില്പശാല അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 ന് തുടക്കമാകും. അപേക്ഷാഫോമുകളുടെ വിതരണവും സ്വയംതൊഴില്‍ പദ്ധതികളില്‍ ഭാഗമാകാന്‍ താല്‍പര്യമുള്ള, നിലവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  ഇല്ലാത്തവര്‍ക്കായുള്ള രജിസ്ട്രേഷന്‍ ക്യാമ്പും നടക്കും. ഫോണ്‍ : 04734-224810, 9048784232. ബിബിഎ അഡ്മിഷന്‍ അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍…

Read More