അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസില്‍ 15 പേർകൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20.അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും മീന്‍ കച്ചവടക്കാരായ സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളില്‍നിന്നുള്ളവരാണ് നിലവില്‍ അറസ്റ്റില്‍.ഇവരെക്കൂടാതെ റാന്നിയില്‍നിന്നും പോലീസ് ആറുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.മൂന്നുപേര്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം ഏഴായി.പെണ്‍കുട്ടിയുടെ കാമുകന്‍ സുബിന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുമായി സുബിന്‍ 13 വയസ്സുമുതല്‍ തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് സുബിന്‍ ആദ്യമായി പീഡിപ്പിക്കുന്നത്.പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി.ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ വീട്, സ്‌കൂള്‍ എന്നിവിടങ്ങളിലും ചുട്ടിപ്പാറയടക്കമുള്ള സ്ഥലങ്ങളിലും എത്തിച്ച്…
Read Moreടാഗ്: pathanamthitta news
അറുപതോളം പേർ പീഡിപ്പിച്ച കേസിൽ 9 പേർ കൂടി അറസ്റ്റിൽ
konnivartha.com: പത്തനംതിട്ടയിലെ കായികതാരമായ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ 9 പേർ കൂടി അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 14 ലായി.ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും പത്തനംതിട്ടയിലും പൂങ്കാവിലും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞദിവസം 5 പേർ അറസ്റ്റിലായിരുന്നു.അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും . 64 പേർ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഇതിൽ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പതിമൂന്നാം വയസ്സില്‍ ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്താണ്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ പകർത്തുകയും പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് ആൺസുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്.മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അത് വഴി സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേര്‍…
Read Moreപത്തനംതിട്ടയില്‍ 60 പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി: അഞ്ചു പേര്‍ പിടിയില്‍
konnivartha.com: പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ പോലീസ് പിടിയിലായത് അഞ്ചു പേര്‍. അഞ്ചാം പ്രതി പത്തനംതിട്ട സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രതികളെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റാന്നി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി. 13-ാം വയസില്‍ സുബിന്‍ ആണ് ആദ്യമായി പീഡിപ്പിച്ചത്. മിക്കപ്പോഴും സംഘം ചേര്‍ന്നായിരുന്നു…
Read Moreഎലിപ്പനി: ജാഗ്രത വേണം : ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
konnivartha.com: രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനികേസുകളുണ്ട്. വിദഗ്ധ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കണം; രോഗംകുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണാം. എലിയുടെ മാത്രമല്ല നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക ,കൃഷിപ്പണി, നിര്‍മ്മാണ പ്രവൃത്തി, വയലിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക , വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ രോഗകാരണാമാകാം. വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധ ഉണ്ടാകാം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍, ശുചീകരണജോലിക്കാര്‍, ഹരിതകര്‍മസേന, കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍, ചെറിയകുളങ്ങളിലും പാടങ്ങളിലും…
Read Moreപത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ കുടിവെളളവിതരണം മുടങ്ങും
konnivartha.com: പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക് കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Read Moreകോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :27 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം
കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . ഡിസംബര്‍ 27 ന് വൈകിട്ട് കോന്നി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ നൃത്ത അധ്യാപകരെ ആദരിക്കുന്ന ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള. വ്യാപാര-വിജ്ഞാന-പുഷ്പോത്സവ കലാമേളയിൽ നിരവധി പുതുമകളാണ് സമന്വയിച്ചിരിക്കുന്നത്. 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഓട്ടോ സോൺ, കുട്ടികൾക്കുള്ള വിനോദങ്ങൾ, പുഷ്പ- ഫല പ്രദർശനം, രുചികരമായ ഭക്ഷ്യശാല, വിദ്യാർത്ഥികൾക്കുള്ള വൈവിദ്ധ്യമായ മത്സരങ്ങൾ, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നു.
Read Moreകോന്നിയില്‍ നീളുന്ന ഗതാഗതക്കുരുക്ക് :അശാസ്ത്രീയ വാഹന നിയന്ത്രണം
konnivartha.com:കോന്നിയില്‍ നിത്യവും ഗതാഗത കുരുക്ക് . ഇന്നും നീണ്ട വാഹന നിര . ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കഴിവ് ഉള്ളവരെ നിയമിക്കണം എന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കോന്നിയില്‍ ട്രാഫിക്ക് സംവിധാനം ആകെ അവതാളത്തില്‍ ആണ് . പത്തനംതിട്ട ജില്ലയില്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്ത ഏക സ്ഥലവും വണ്‍വേ ഇല്ലാത്ത സ്ഥലവും കോന്നിയാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടി ഇത് വഴിയാണ് കൂടുതലും കടന്നു വരുന്നത് എങ്കിലും പരിചയം ഇല്ലാത്ത ആളുകളെ ആണ് ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ താല്‍ക്കാലികമായി നിയമിച്ചത് . ശബരിമല തീര്‍ഥാടന കാലത്ത് രണ്ടു മാസം പോലീസ് താല്‍ക്കാലിക ആളുകളെ നിയമിക്കും . ഇവര്‍ക്ക് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ ആണ് കോന്നിയില്‍ നീണ്ട ഗതാഗതകുരുക്ക് ഉണ്ടാകുന്നത് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു . ട്രാഫിക്ക് സ്ഥലം മുതല്‍ ചൈനാമുക്ക്…
Read Moreയേശുദേവന്‍റെ ചിത്രം വരച്ചൊരു നാടൻ കരനെൽകൃഷി :പരമ്പരാഗത നെൽവിത്തുകളുടെ ശേഖരം
konnivartha.com: പത്തനംതിട്ട പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി. അജയകുമാറിന്‍റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും, കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ…
Read Moreവന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി
konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…
Read Moreമൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് ‘ഓർമ്മപ്പൂക്കൾ’
konnivartha.com: പത്തനംതിട്ട : ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു . നവംബർ ഒന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ” ഓർമ്മപ്പൂക്കൾ സംഘടിപ്പിക്കുന്നത് .’വേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ‘ഡോ. ജിതേഷ്ജി ” സ്മരണാഞ്ജലി ” ഉദ്ഘാടനം ചെയ്യും .ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു കൊണ്ടാണ് ” ഓർമ്മപ്പൂക്കൾ ” തുടങ്ങുന്നത്. ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ ,പ്രതാപചന്ദ്രൻ ,കവിയൂർ രേണുക , അടൂർ…
Read More