മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 ന്

  konnivartha.com: മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍) ന് വൈകിട്ട് 5.30ന് മണിയാറില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മണിയാര്‍ ഡാമിനോട് ചേര്‍ന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പമ്പ റിവര്‍വാലി ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, മുന്‍ എംഎല്‍എ രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (05/08/2025)

കരുതലിന്റെ ‘പഠനമുറി’:പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ‘പഠനമുറി’ ഒരുക്കി പട്ടികജാതി വികസനവകുപ്പ്. ഒമ്പതു വര്‍ഷത്തിനിടെ ജില്ലയില്‍ പഠനമുറി ലഭിച്ചത് 2347 വിദ്യാര്‍ഥികള്‍ക്ക്. വീട്ടില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളുള്ള മുറി നിര്‍മിച്ച് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പഠനമുറി. പദ്ധതിയിലൂടെ 2017-2021 വരെ 1455 പഠനമുറികള്‍ ജില്ലയില്‍ അനുവദിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവദിച്ച 1247 പഠനമുറികളില്‍ 892 എണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, സാങ്കേതിക, കേന്ദ്രീയ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം. 800 ചതുരശ്ര അടിയില്‍ താഴെയുള്ള…

Read More

കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  പത്തനംതിട്ട റാന്നി അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ.എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി ലഭിച്ചിരുന്നില്ല.ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു.ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ല .ഇതില്‍ മനം നൊന്താണ്‌ ഷിജോ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം

Read More

കെ.എസ്.ടി.പി അറിഞ്ഞോ : കോന്നി ടൗണ്ണിലും കുഴി :പ്രാണികള്‍ പറക്കുന്നു

  konnivartha.com: പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ്‌ നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു . ചെറിയ കുഴിയില്‍ നിന്നും പ്രാണികളും പുഴുക്കളും ഈച്ചകളും പുറത്തേക്ക് വരുന്നു .ദുര്‍ഗന്ധവും പരക്കുന്നു . കുഴിയുടെ ദ്വാരം പുറമേ ചെറുത്‌ ആണ് .അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു . അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു . ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത് . ഇതേ തുടര്‍ന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ കെ.എസ്.ടി.പിയുടെ പൊന്‍കുന്നം ഇ ഇ യ്ക്ക് പരാതി നല്‍കി . കോന്നി ട്രാഫിക്ക് സ്ഥലത്ത് നിന്നും ആനക്കൂട് ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ചെറിയ കുഴി എങ്കിലും ഇതില്‍ നിന്നും പ്രാണികള്‍…

Read More

പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

  കോയിപ്രം നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞാണ് രണ്ടു യുവാക്കൾ മരിച്ചത്. മൂന്നാമത്തെ ആളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി സി.എൻ. രാഹുൽ, നെല്ലിക്കൽ സ്വദേശി എം. മിഥുൻ എന്നിവരാണ് മരിച്ചത്.ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഞായറാഴ്ച വൈകിട്ട് ആറുമണിക്കാണ് അപകടമുണ്ടായത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ലായിരുന്നു.

Read More

പത്തനംതിട്ട ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു 

  konnivartha.com:   ജില്ലയില്‍ 268 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവരില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങി. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്ത റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ഒമ്പതു വര്‍ഷത്തിനിടെ 4.09 ലക്ഷം പട്ടയം വിതരണം ചെയ്തു. ഇതില്‍ 2.23 ലക്ഷവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കി. പട്ടയം അസംബ്ലി സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി അര്‍ഹരായവര്‍ക്ക് രേഖ നല്‍കി. ജില്ലകളില്‍ പരിഹരമാകാത്ത വിഷയത്തിന് സംസ്ഥാനതലത്തില്‍ തീരുമാനമാക്കി. പട്ടയഡാഷ് ബോര്‍ഡില്‍ ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഭൂമി ഉറപ്പാക്കി. പട്ടയവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്…

Read More

ജീവിതസൗകര്യം കുറവ് : പുതുതലമുറ കൊക്കാത്തോട്‌ ഗ്രാമം വിടുന്നു

  konnivartha.com: കോന്നിയിലെ കുടിയേറ്റ കര്‍ഷക ഗ്രാമമായ കൊക്കാത്തോട്ടില്‍ ജീവിതസൗകര്യം കുറവാണ് എന്ന് മനസ്സിലാക്കിയ പുതു തലമുറ കൊക്കാത്തോടിനെ ഉപേക്ഷിച്ച് പുറംനാടുകളിലേക്ക് വീട് വെച്ചു മാറുന്നു . ഈ പ്രവണത കൂടിയതോടെ നിയന്ത്രണം വരുത്തുന്നതിന് വേണ്ടി ജനകീയ കർഷകസമിതി എന്ന പേരില്‍ഉള്ള കൂട്ടായ്മ യോഗം വിളിച്ചു ചേര്‍ത്തു .19-ന് 2.30-ന് കൊക്കാത്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമിതിയുടെ യോഗം ചേരും എന്നാണ് അറിയിപ്പ് . റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി സ്വയംപുനരധിവാസത്തിന്റെ ഭാഗമായി കൊക്കാത്തോട് പ്രദേശത്തുനിന്ന് കുടിയേറ്റ കർഷകരെ ഒഴിപ്പിക്കുന്ന വനംവകുപ്പ് നടപടികള്‍ക്ക് എതിരെ ആണ് ജനകീയ കൂട്ടായ്മ . അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ള കൊക്കാത്തോട്‌ ,വയക്കര , നെല്ലിക്കാപ്പാറ മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ കുടുംബത്തിലെ പുതിയ തലമുറകള്‍ക്ക് വനാന്തര ഗ്രാമമായ കൊക്കാതോട്ടില്‍ കഴിയാന്‍ ഇഷ്ടം അല്ല . ഗ്രാമത്തിന് വെളിയിലും അന്യ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/07/2025 )

വനിത കമ്മീഷന്‍ സിറ്റിംഗ്  ജൂലൈ 25 ന് വനിത കമ്മീഷന്‍ സിറ്റിംഗ്  ജൂലൈ 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും. കരാര്‍ നിയമനം റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം  ജൂലൈ 21 പകല്‍  മൂന്നിന് മുമ്പ്  അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478. അതിഥി അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍  55 ശതമാനം മാര്‍ക്കോടെ  പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള…

Read More

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ്പ് അവാര്‍ഡ്

  konnivartha.com:  പത്തനംതിട്ട ജില്ലാ വിഭാഗത്തില്‍ പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ് അയിരൂര്‍ ആയുര്‍വേദ ആശുപത്രിക്ക്. 92.78 ശതമാനം മാര്‍ക്കോടുകൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 150000 രൂപയും കരസ്ഥമാക്കി. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ 97.92 ശതമാനം മാര്‍ക്കോടെ കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഹോമിയോപ്പതിയില്‍ 99.58ശതാനം മാര്‍ക്കോടുകൂടി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കല്ലേലി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അരുവാപ്പുലം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി ഹോമിയോ-ആയുര്‍വേദ സ്ഥാപനങ്ങളായ തുമ്പമണ്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കുന്നന്താം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, കവിയൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, പുതുശേരിമല സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, ചുങ്കപ്പാറ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, പള്ളിക്കല്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയവ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ കമന്‍ഡേഷവന്‍ അവാര്‍ഡും മുപ്പതിനായിരം രൂപയും കരസ്ഥമാക്കി. ആരോഗ്യ…

Read More

അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപു

നാലു പുസ്തകങ്ങള്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് konnivartha.com: അക്ഷരങ്ങളുടെ കൂട്ടുകാരി ആല്യ ദീപുവിന് ഇരട്ടി മധുരം. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനൊപ്പം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ആല്യ. പഠനത്തില്‍ മികവുപുലര്‍ത്തുന്ന ആല്യ നാലു പുസ്തകങ്ങളും സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒത്തിരി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറില്‍ നിന്ന് ഒരു പുരസ്‌കാരം ലഭിക്കുന്നത് ആദ്യമാണെന്ന് ആല്യ പറഞ്ഞു. പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആല്യയുടെ രചനയേറെയും ഇംഗ്ലീഷിലാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2023ല്‍ ആദ്യ പുസ്തകം ‘എ ഗേള്‍സ് ഡ്രീം’ പ്രസിദ്ധീകരിച്ചു. ദി ലൈഫ് ഓഫ് റോക്കി, ഡാ ഗാഡിയന്‍സ് ഓഫ് ഗയ, ആര്‍ ആന്‍ഡ് എ…

Read More