പത്തനംതിട്ട നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും : പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ : നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു konnivartha.com : ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അഴൂരിലെ നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   നഗരസഭ ഭരണസമിതിയുടെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നാടിന് സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഡോ. കെ ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പേരാണ് പുതിയ ബ്ലോക്കിന് നല്‍കിയത്. ചടങ്ങില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ രാജശേഖരന്‍ നായര്‍, മുന്‍ നഗരസഭ അധ്യക്ഷന്‍ പി. മോഹന്‍ രാജ്, സുധീര്‍ രാജ എന്നിവരെ നഗരസഭാ ചെയര്‍മാന്‍…

Read More