പത്തനംതിട്ട : പ്രധാന അറിയിപ്പുകള്‍ (14/01/2025 )

ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം പത്തനംതിട്ടയില്‍ 13 വയസുമുതല്‍ പീഡനം നേരിട്ട കായികതാരമായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു; എന്‍.സുനന്ദ കോന്നിയിലെ ഷെല്‍റ്റര്‍ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയില്‍ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ഉള്‍പ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ചഅന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷന്‍ അംഗം വ്യക്തമാക്കി. ഹബ് ആന്റ്  സ്പോക് ലാബ് തുടങ്ങി ആധുനിക രേഗപരിശോധനാ സംവിധാനങ്ങളുമായി ഹബ് ആന്‍ഡ് സ്പോക് മോഡല്‍ ലാബ് മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്കുകളില്‍ തുടങ്ങി.  നവകേരള കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമാണിത്.  100 ദിന ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ക്ഷയരോഗനിര്‍ണയത്തിനുള്ള കഫ സാമ്പിളുകള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കുകയാണ്. ഘട്ടംഘട്ടമായി വിവിധ പകര്‍ച്ചവ്യാധി പരിശോധനകള്‍, തൈറോയിഡ് പോലുള്ള ജീവിത ശൈലീരോഗപരിശോധനകള്‍,…

Read More