പത്തനംതിട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/08/2024 )

ഡ്രൈവറെ ആവശ്യമുണ്ട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍  ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുളള ലൈസന്‍സ്, അനുബന്ധരേഖകള്‍, തിരിച്ചറിയല്‍കാര്‍ഡ് എന്നിവ സഹിതം  ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2214639. ലോക മുലയൂട്ടല്‍ വാരാചരണം;ക്വിസ് മത്സരവും സമാപന ചടങ്ങും സംഘടിപ്പിച്ചു ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല ക്വിസ് മത്സരവും മുലയൂട്ടല്‍ വാരാചരണ സമാപന ചടങ്ങും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി  നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ്. ശ്രീകുമാര്‍…

Read More