കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുരസേവന രംഗത്ത് പത്തനംതിട്ട ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാകാനുള്ള തയാറെടുപ്പിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ന്യൂറോളജി, കാര്‍ഡിയോളോജി എന്നിവയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഇ.എന്‍.റ്റി, ഡെര്‍മ്മറ്റൊളജി, ഒഫ്താല്‍മോളജി, സൈക്യാട്രി, അനസ്‌തേഷ്യോളജി, ഫോറന്‍സിക്, ഡെന്റല്‍, പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി, ജീറിയാട്രിക്, ടെലിമെഡിസിന്‍ എന്നീ സ്‌പെഷ്യാലിറ്റികളാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതുകൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒരു മിനിറ്റില്‍ 1000 ലിറ്ററും, 500 ലിറ്ററും ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍, ആംബുലന്‍സ്, 108 ആംബുലന്‍സ്, ലാബ്, ഫാര്‍മസി, എക്‌സ്്‌റേ, സി.ടി, മൊബൈല്‍ ഐ യൂണിറ്റ്, പി.പി യൂണിറ്റ്, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി,…
Read More