റോഡുകളുടെ വികസനത്തില്‍ കുതിപ്പുമായി പത്തനംതിട്ട ജില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റോഡുകളുടെ വികസനത്തില്‍ മികച്ച പ്രവര്‍ത്തനമാണു പൊതുമരാമത്ത് വിഭാഗം നടത്തിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയതും നടക്കുന്നതുമായ റോഡ് വികസനപ്രവര്‍ത്തനങ്ങളിലൂടെ… തിരുവല്ല നിയോജകമണ്ഡലം തിരുവല്ല നിയോജക മണ്ഡലത്തില്‍ 2016-2017 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കെ.കെ റോഡിന്റെയും എസ്.എം.വി റോഡിന്റെയും അഭിവൃദ്ധിപ്പെടുത്തല്‍ 6.63 കോടി രൂപയ്ക്ക് പൂര്‍ത്തീകരിച്ചു. 2017-2018 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 33 കോടി 96 ലക്ഷം രൂപയ്ക്ക് നിരണം – തോട്ടടി റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍, കാവുംഭാഗം – മുത്തൂര്‍ – കുറ്റപ്പുഴ റോഡിന്റെ പുനരുദ്ധാരണം എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. കുമ്പനാട് – പുറമറ്റം – പുതുശേരി റോഡിന്റെ പുനരുദ്ധാരണം, നെടുങ്ങാടപ്പള്ളി – കവിയൂര്‍ – മല്ലപ്പള്ളി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മണ്ഡലത്തില്‍ പുരോഗമിക്കുന്നു. 2018-2019 ബഡ്ജറ്റ് വര്‍ക്കില്‍ എം.സി റോഡ് 78 മൈല്‍ മുതല്‍ രണ്ടാം…

Read More