ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്കും സുസ്ഥിര വികസനത്തിനുമായുള്ള പാതയിലെ വിടവുകള്‍ നികത്തുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും ന്യൂനപക്ഷ വകുപ്പും നടപ്പാക്കി വരുത്തതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം തൊഴില്‍ ലഭിക്കുകയെന്നതും പ്രധാനമാണ്. കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്നു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള വലിയ പ്രവര്‍ത്തനമാണ് ന്യൂനപക്ഷ കമ്മിഷന്‍ നടത്തി വരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ, വൈജ്ഞാനികമായ, തൊഴില്‍പരമായ, സമൂഹികമായ സമഗ്രവികസനമാണ് സര്‍ക്കാരും ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി എല്ലാവരുടേയും ഒന്നിച്ചുള്ള പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കേരള ജനസംഖ്യയുടെ 46 ശതമാനത്തോളം വരുന്ന വിവിധ ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍പന്തിയില്‍…
Read More