പത്തനംതിട്ട ജില്ലാ പോലീസ് കോവിഡ് സെല്‍ വിപുലീകരിച്ചു

  കോവിഡ് 19 മായി ബന്ധപ്പെട്ട നിബന്ധനകളും മറ്റും നടപ്പില്‍ വരുത്തുന്നത് ലക്ഷ്യമാക്കി രൂപീകരിച്ച കോവിഡ് സെല്‍ വിപുലീകരിച്ചു. ഇതുപ്രകാരം പോലീസ് കോവിഡ് സെല്ലിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിനെ ഏല്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് എന്‍ഫോഴ്സ്മെന്റ് മോണിറ്ററിങ് ടീമിനെ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ് നയിക്കും. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ദൈനംദിന വിവരശേഖരണം, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെടുക്കുന്ന കേസുകള്‍, പെറ്റി കേസുകള്‍, നല്‍കുന്ന നോട്ടീസുകള്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും വേണ്ട ക്ഷേമപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങള്‍, കോവിഡ് പോസിറ്റീവ് ആയവരുടെയും, പ്രാഥമിക സാമ്പര്‍ക്കത്തില്‍ വരുന്നവരുടെയും ലിസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.…

Read More