പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/07/2023)

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മതിലുകള്‍ പൊളിച്ച് നിര്‍മിക്കുക, വിട്ടു കൊടുത്ത വസ്തുവിന്റെ വശങ്ങള്‍  കെട്ടികൊടുക്കുക ഉള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊടുമണ്‍, ഏഴംകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പുതുമല മൂന്നാംകുറ്റിയില്‍ നിന്നാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഏഴംകുളം കൊടുമണ്‍ കൈപ്പട്ടൂര്‍ എന്നിവിടങ്ങളിലെ ഇത്തരത്തിലുള്ള പ്രവര്‍ത്തി അവസാനിച്ച ശേഷം ഓട നിര്‍മാണം നടക്കും. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് കെ.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ കുമാര്‍,  ബാബു ജോണ്‍, അജി, സിപിഐഎം ഏരിയ സെക്രട്ടറി എ.എന്‍. സലിം, വിജയന്‍ നായര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.വൈ. ഫിലിപ്പ്, പ്രോജക്റ്റ് എഞ്ചിനീയര്‍ രാംകുമാര്‍, സൂപ്പര്‍വൈസര്‍ മെര്‍ലി ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 12 മീറ്റര്‍ വീതിയില്‍ ആണ് ടാറിംഗ് ചെയ്യുന്നത്. 12…

Read More